Join Whatsapp Group. Join now!
Aster MIMS 25/06/2023

Arrested | കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനില്‍ കഞ്ചാവ് ലഹരിയില്‍ യുവാവിന്റെ പരാക്രമം: വനിതാ സ്റ്റേഷന്‍ മാസ്റ്റര്‍ക്ക് നേരെ പൂച്ചട്ടിയെറിഞ്ഞതായി പരാതി; 'അക്രമിയെ ഭയന്ന് മുറിയടച്ചിരുന്നു, അതിക്രമം തടയാന്‍ ചെന്ന യാത്രക്കാരനെയും മര്‍ദിച്ചു'

'പൊലീസെത്തിയപ്പോള്‍ ഓടി രക്ഷപ്പെട്ട 35 കാരന്‍ വീണ്ടും തിരികെ വരികയായിരുന്നു' Kanhangad, Cannabis Intoxication, Youth, Attacked, Station Master,
കാഞ്ഞങ്ങാട്: (www.kasargodvartha.com) റെയില്‍വേ സ്റ്റേഷനില്‍ കഞ്ചാവ് ലഹരിയില്‍ യുവാവിന്റെ പരാക്രമം. വനിതാ സ്റ്റേഷന്‍ മാസ്റ്റര്‍ക്ക് നേരെ പൂച്ചട്ടിയെറിഞ്ഞതിനെ തുടര്‍ന്ന് അക്രമിയെ ഭയന്ന് ട്രെയിനിന് കൊടി വീശാനും കഴിഞ്ഞില്ലെന്ന് ആരോപണം. സംഭവവുമായി ബന്ധപ്പെട്ട് ഹൊസ്ദുര്‍ഗ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ റഈസിനെ (35) അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തു.
    
Kanhangad, Cannabis Intoxication, Youth, Attacked, Station Master, Railway Station, Arrested, Kanhangad Railway Station, Kanhangad: Under the influence of Cannabis, youth attacked female station master at railway station.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്: സ്റ്റേഷനില്‍ പരാക്രമം നടക്കുന്നെന്ന വിവരമറിഞ്ഞ് പൊലീസ് എത്തിയപ്പോള്‍ സംഭവസ്ഥലത്തുനിന്നും ഓടി രക്ഷപ്പെട്ട യുവാവ് പിന്നീട് വീണ്ടും തിരിച്ചുവന്ന് അക്രമം തുടരുകയായിരുന്നു. അക്രമം നടത്തി രക്ഷപ്പെട്ട യുവാവിനെ മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവിലാണ് പിടികൂടി അറസ്റ്റ് ചെയ്തത്.

ശനിയാഴ്ച പുലര്‍ചെ ഒരു മണിയോടെയാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. സ്റ്റേഷന്‍ മാസ്റ്ററും ടികറ്റ് നല്‍കുന്ന ഉദ്യോഗസ്ഥയും ട്രെയിനിന് കൊടി വീശിയിട്ട് സിഗ്നല്‍ നല്‍കുന്ന ജീവനക്കാരിയുമെല്ലാം സ്ത്രീകളായിരുന്നു. രാത്രിയില്‍ പുരുഷന്‍മാര്‍ ആരും ജോലിയിലുണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ അക്രമിയെ ഭയന്ന് മൂന്ന് വനിതാ ഉദ്യോഗസ്ഥര്‍ക്കും പുറത്തിറങ്ങാന്‍ കഴിഞ്ഞില്ല.
     
Kanhangad, Cannabis Intoxication, Youth, Attacked, Station Master, Railway Station, Arrested, Kanhangad Railway Station, Kanhangad: Under the influence of Cannabis, youth attacked female station master at railway station.

ഇതേ സമയം രണ്ട് ഗുഡ്‌സ് വണ്ടികള്‍ കടന്നു പോയെങ്കിലും കൊടി വീശി സിഗ്നല്‍ നല്‍കാന്‍ സാധിച്ചില്ലെന്നും പകരം മൊബൈലില്‍ സന്ദേശം അയച്ചാണ് സ്റ്റേഷന്‍ വഴി കടത്തിവിട്ടതെന്നും അധികൃതര്‍ വ്യക്തമാക്കി.

രാത്രി മംഗ്‌ളൂറില്‍നിന്നും ചെന്നൈയിലേക്കുള്ള വെസ്റ്റ് കോസ്റ്റ് എക്‌സ്പ്രസ് കടന്നുപോയ ശേഷമാണ് യുവാവ് അക്രമം തുടങ്ങിയത്. വനിതാ സ്റ്റേഷന്‍ മാസ്റ്റര്‍ക്ക് നേരെ രണ്ട് പൂച്ചട്ടികള്‍ എറിഞ്ഞെങ്കിലും തലനാഴിരയ്ക്കാണ് തലയ്ക്ക് കൊള്ളാതെ രക്ഷപ്പെട്ടത്.

സ്റ്റേഷന്‍ മാസ്റ്റര്‍ക്കെതിരെ അക്രമം നടത്തുമ്പോള്‍ തടയാന്‍ ശ്രമിച്ച ഒരു യാത്രക്കാരനെയും ഇയാള്‍ അടിച്ചു പരുക്കേല്‍പ്പിച്ചതായി സ്റ്റേഷന്‍ മാസ്റ്റര്‍ പറഞ്ഞു.
             
Kanhangad, Cannabis Intoxication, Youth, Attacked, Station Master, Railway Station, Arrested, Kanhangad Railway Station, Kanhangad: Under the influence of Cannabis, youth attacked female station master at railway station.

ആദ്യം റെയില്‍വേ സ്റ്റഷനില്‍ ബഹളംവയ്ക്കുമ്പോള്‍ തന്നെ സ്റ്റേഷന്‍ മാസ്റ്റര്‍ വിവരം പൊലീസില്‍ അറിയിച്ചിരുന്നു. പൊലീസെത്തി ഇയാളെ കൂട്ടികൊണ്ടുപോയി ബസ് സ്റ്റാന്‍ഡിലെത്തിച്ച് വീട്ടിലേക്ക് പോകാന്‍ നിര്‍ദേശിച്ചു. എന്നാല്‍ അവിടെനിന്ന് പോയ യുവാവ് അല്‍പ്പസമയം കഴിഞ്ഞ് റെയില്‍വേ സ്റ്റേഷനിലേക്ക് തന്നെ തിരിച്ചെത്തുകയായിരുന്നു.

വിവരമറിഞ്ഞ് പൊലീസെത്തിയപ്പോള്‍ ഇയാള്‍ ഓടി മറയുകയും ചെയ്തു. പൊലീസ് തിരച്ചില്‍ നടത്തുന്നതിനിടെ കാഞ്ഞങ്ങാട് ബസ് സ്റ്റാന്‍ഡ് പരിസരത്ത് കണ്ടെത്തിയെങ്കിലും പിടികൂടുന്നതിനിടെ കുതറിയോടി. കാഞ്ഞങ്ങാട് മദേഴ്സ് ആശുപത്രിയുടെ ഭാഗത്തേക്കാണ് ഇയാള്‍ ഓടിയത്. ഒരു മണിക്കൂറോളം നടത്തിയ തിരച്ചിലിനൊടുവില്‍ കുറ്റിക്കാട്ടില്‍വെച്ചാണ് ഇയാളെ പിടികൂടിയത്.

ആശുപത്രിയിലെത്തിച്ച് വൈദ്യ പരിശോധന നടത്തി. ഇതിനിടയില്‍ സ്റ്റേഷന്‍ മാസ്റ്റര്‍ ആശ രേഖാമൂലം പരാതി നല്‍കിയതിനെ തുടര്‍ന്ന് പൊലീസ് കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി. ഇയാളെ മജിസ്ട്രേറ്റിന് മുമ്പാകെ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

സ്ത്രീ യാത്രക്കാരടക്കം അക്രമം ഭയന്ന് സ്റ്റേഷന്‍ മാസ്റ്ററുടെ കാബിനടുത്താണ് അഭയം പ്രാപിച്ചതെന്ന് സ്റ്റേഷന്‍ മാസ്റ്റര്‍ ജി ആശ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.

അതേസമയം, റെയില്‍വേ സ്റ്റേഷന്‍ കഞ്ചാവ് മാഫിയയുടെ പിടിയിലാണെന്ന് പ്രദേശവാസികള്‍ ആരോപിക്കുന്നു. സ്ഥിരമായി സ്ത്രീകള്‍ക്ക് നേരെ അശ്ലീല പ്രദര്‍ശനം നടത്തുന്ന ഈ യുവാവും രാത്രി കാംപ് ചെയ്യുന്നത് റെയില്‍വേ സ്റ്റേഷന്‍ പരിസരത്താണെന്ന് യാത്രക്കാരും പരാതിപ്പെട്ടു.

Keywords: Kanhangad, Cannabis Intoxication, Youth, Attacked, Station Master, Railway Station, Arrested, Kanhangad Railway Station, Kanhangad: Under the influence of Cannabis, youth attacked female station master at railway station.< !- START disable copy paste -->

Post a Comment