Join Whatsapp Group. Join now!
Aster MIMS 25/06/2023

Chandramukhi 2 | വലിയ ആഭരണങ്ങള്‍ ധരിച്ച് സാരിയില്‍ രാജകുമാരി പോലെ കങ്കണ; 'ചന്ദ്രമുഖി 2' ഫസ്റ്റ് ലുക് പോസ്റ്റര്‍ പുറത്തിറക്കി

ഏറെ പ്രതീക്ഷയോടെ പ്രേക്ഷകര്‍ Kangana Ranaut, First Look Poster, Tamil Movie, Chandramukhi, P Vasu

ചെന്നൈ: (www.kasargodvartha.com) ചന്ദ്രമുഖിയായി കങ്കണ റനൗട് (Kangana Ranaut) എത്തുന്ന പുതിയ തമിഴ് ചിത്രം 'ചന്ദ്രമുഖി 2'ന്റെ ഫസ്റ്റ് ലുക് പോസ്റ്റര്‍ പുറത്തിറക്കി നിര്‍മാതാക്കള്‍. പി വാസുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വലിയ ആഭരണങ്ങള്‍ ധരിച്ച് സാരിയില്‍ രാജകുമാരി പോലെയാണ് കങ്കണ പോസ്റ്ററില്‍ പ്രത്യക്ഷപ്പെടുന്നത്. ഈ ഗണേശ ചതുര്‍ഥിക്ക് റിലീസ് ചെയ്യുമെന്നാണ് എന്നാണ് പോസ്റ്ററില്‍ വ്യക്തമാക്കുന്നത്. 

തമിഴ്, ഹിന്ദി, തെലുങ്ക്, മലയാളം, കന്നഡ എന്നീ ഭാഷകളില്‍ ചിത്രം റിലീസ് ചെയ്യും. ചിത്രത്തിലെ നായകനായ രാഘവ ലോറന്‍സിനെ വേട്ടയ്യന്‍ എന്ന വില്ലന്‍ കഥാപാത്രമായി അവതരിപ്പിച്ച പോസ്റ്റര്‍ നേരത്തെ പുറത്തുവന്നിരുന്നു. മുമ്പ് 2005 ലെ ചന്ദ്രമുഖി എന്ന രജനികാന്ത് അവതരിപ്പിച്ച ഒരു വേഷമാണിത്. 

Chennai, News, National, Kangana Ranaut, Chandramukhi 2, Kangana Ranaut's first look as Chandramukhi from Chandramukhi 2 unveiled.

വന്‍ വിജയം സ്വന്തമാക്കിയ മലയാള ചിത്രം 'മണിച്ചിത്രത്താഴി'ന്റ തമിഴ് റീമേക് ആയിരുന്നു രജനീകാന്ത് നായകനായി 2005ല്‍ പുറത്തെത്തിയ ചന്ദ്രമുഖി. 17 വര്‍ഷത്തിനു ശേഷം ഈ ചിത്രത്തിന് ഒരു രണ്ടാം ഭാഗം ഉണ്ടാവുകയാണ്. സിനിമയുടെ മറ്റൊരു ആകര്‍ഷണം വടിവേലുവാണ്. വളരെക്കാലത്തിന് ശേഷം തന്റെ തട്ടകമായ കോമഡി വേഷത്തിലേക്ക് വടിവേലു തിരിച്ചുവരുന്നു എന്നത് ഏറെ വാര്‍ത്ത പ്രധാന്യം നേടിയിരുന്നു. അതേസമയം ചന്ദ്രമുഖി 2വിന് സംഗീതം നല്‍കുന്നത്  ഓസ്‌കാര്‍ ജേതാവ് എം എം കീരവാണിയാണ്. ഛായാഗ്രഹണം ആര്‍ ഡി രാജശേഖര്‍ ആണ്.

Keywords: Chennai, News, National, Kangana Ranaut, Chandramukhi 2, Kangana Ranaut's first look as Chandramukhi from Chandramukhi 2 unveiled. 

Post a Comment