Fine | കര്‍ണാടക മന്ത്രി പ്രിയങ്ക് ഖാര്‍ഗെക്ക് 5000 രൂപ പിഴയിട്ട് മുനിസിപല്‍ കോര്‍പറേഷന്‍; നടപടി അനുമതിയില്ലാതെ ഗൃഹലക്ഷ്മി പദ്ധതിയുടെ ബാനര്‍ കെട്ടിയതിന്
Aug 31, 2023, 18:12 IST
കലബുറുഗി: (www.kasargodvartha.com) അനുമതിയില്ലാതെ ബാനര്‍ സ്ഥാപിച്ചു എന്നതിന് കര്‍ണാടക ഗ്രാമവികസന-പഞ്ചായതീരാജ് മന്ത്രിയും എഐസിസി പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ മകനുമായ പ്രിയങ്ക് ഖാര്‍ഗെക്ക് ബിജെപി ഭരിക്കുന്ന കലബുറുഗി മുനിസിപല്‍ കോര്‍പറേഷന്‍ 5000 രൂപ പിഴയിട്ടു. ബുധനാഴ്ച രാഹുല്‍ ഗാന്ധിയും മല്ലികാര്‍ജുന്‍ ഖാര്‍ഗെയും പങ്കെടുത്ത കര്‍ണാടക സര്‍കാരിന്റെ ഗൃഹലക്ഷ്മി പദ്ധതി ഉദ്ഘാടനം സംബന്ധിച്ച ബാനര്‍ അലന്‍ഡ് ചെക് പോസ്റ്റ് പരിസരത്ത് ഉയര്‍ത്തിയതിനാണ് കലബുറുഗി ജില്ല ചുമതല വഹിക്കുന്ന മന്ത്രിക്ക് പിഴയിട്ടത്.
തുക കോര്‍പറേഷനിലെ കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ അടക്കാമെന്ന് മന്ത്രിയെ അറിയിച്ചു. നേരത്തെ ബെംഗ്‌ളുറു ക്വീന്‍സ് റോഡിലെ കെപിസിസി ആസ്ഥാന പരിസരത്ത് അനുമതിയില്ലാതെ ബാനര്‍ കെട്ടിയതിന് പാര്‍ടി കര്‍ണാടക അധ്യക്ഷന്‍ കൂടിയായ ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിന് ബ്രഹത് ബെംഗ്‌ളുറു മഹാനഗര പാലികെ (BBMP) 50,000 രൂപ പിഴയിട്ടിരുന്നു.
മുന്‍ പ്രധാനമന്ത്രി രാജീവ്ഗാന്ധി, കര്‍ണാടക മുന്‍ മുഖ്യമന്ത്രി ഡി ദേവരാജ് അര്‍സ് എന്നിവരുടെ ജന്മദിന ആഘോഷവുമായി ബന്ധപ്പെട്ട് കെപിസിസിയുടെ പിന്നാക്ക വിഭാഗ സംഘടനകള്‍ പാര്‍ടി നേതാക്കളുടെ പടങ്ങള്‍ ഉള്‍പ്പെട്ട ബാനര്‍ പ്രദര്‍ശിപ്പിച്ചതിനായിരുന്നു പാര്‍ടി അധ്യക്ഷന്‍ എന്ന നിലയില്‍ ഡി കെ ശിവകുമാറിന് പിഴ.

Keywords: Kalaburagi, Municipal Corporation, Minister, Priyank Kharge, Karnataka, Kalaburagi Municipal Corporation imposes Rs 5000 fine on Minister Priyank Kharge.
< !- START disable copy paste --> 