മതനിന്ദ പരാമര്‍ശത്തില്‍ നിന്നും പിറകോട്ട് പോകില്ലെന്ന സിപിഎം നിലപാട് ഒരു സമൂഹത്തിനെതിരെയുള്ള വെല്ലുവിളിയാണ്. ഒരു പാഠപുസ്തകത്തിലെ പഠിപ്പിക്കാത്ത കാര്യങ്ങൾ തെറ്റായ പ്രചാരണത്തെ അടിസ്ഥാനമാക്കി സംസാരിക്കുകയാണ് ശംസീര്‍ ചെയ്തത്. മതത്തെ ആക്ഷേപിക്കുന്നതിന് വേണ്ടി മാത്രമാണ് അത്തരമൊരു പരാമര്‍ശം നടത്തിയത്.
ഗണപതിയുടേത് ആദ്യത്തെ പ്ലാസ്റ്റിക് സര്‍ജറിയാണെന്ന് ഒരു പാഠപുസ്തകത്തിലും ആരും പഠിപ്പിക്കുന്നില്ല. ഇൻഡ്യയിലെ ഏത് പാഠ്യപദ്ധതിയിലാണ് ഇക്കാര്യങ്ങള്‍ പഠിപ്പിക്കുന്നതെന്ന് കാണിച്ചുതരാന്‍ ശംസീറിനേയും എംവി ഗോവിന്ദനേയും വെല്ലുവിളിക്കുന്നുവെന്നും കെ സുരേന്ദ്രന്‍ കൂട്ടിച്ചേർത്തു. വിശ്വാസം വേറെ ശാസ്ത്രം വേറെ എന്ന നിലപാടാണ് ബിജെപിക്കും കേന്ദ്ര സർകാരിനുമുള്ളത്. ശംസീർ നടത്തിയത് ശരിയോ തെറ്റോ എന്ന് മുഖ്യമന്ത്രി മറുപടിഇ പറയണം. സംസ്ഥാന വ്യാപകമായി ഈ വിഷയം ഉയർത്തി ബിജെപി പ്രചാരണം നടത്തുമെന്നും സുരേന്ദ്രൻ അറിയിച്ചു. ബിജെപി ജില്ലാ പ്രസിഡന്റ് രവീശ തന്ത്രി കുണ്ടാർ അടക്കമുള്ളവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.