പെരിയാട്ടടുക്കം മാവേലി സ്റ്റോര്‍, ഉദുമ സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റ,് കാസര്‍കോട് പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് കടകള്‍, ഹോട്ടലുകള്‍, പഴം പച്ചക്കറി കടകള്‍, ഗ്രോസറി കടകള്‍ എന്നിവിടങ്ങളിലും പരിശോധന നടത്തി. ഓണകിറ്റുകള്‍ തയാറാക്കുന്നതിന് വേണ്ട നടപടി സ്വീകരിക്കാന്‍ സപ്ലൈയ്ക്കോയ്ക്കും ഡി.എസ്.ഒയ്ക്കും ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കി.
കച്ചവട സ്ഥാപനങ്ങള്‍ വിലവിവരം കൃത്യമായി പ്രദര്‍ശിപ്പിക്കാനും പാക്ക് ചെയ്തു വില്ക്കുന്നവയില്‍ എം.ആര്‍.പി ഉത്പന്നത്തിന്റെ തീയതി തുടങ്ങിയവ ഇല്ലെങ്കില്‍ നടപടി എടുക്കുമെന്നും കളക്ടര്‍ പറഞ്ഞു. പുതിയ ബസ് സ്റ്റാന്‍ഡില്‍ അനാദി കടയില്‍ കാലാവധി കഴിഞ്ഞ ത്രാസ് ഉപയോഗിച്ചതിന് 2000 രൂപ പിഴ ഈടാക്കി.
ലീഗല്‍ മെട്രോളജി വകുപ്പ് ഓണം വിപണിയില്‍ മിന്നല്‍ പരിശോധന നടത്തും
ഓണം വിപണിയില്‍ അളവിലും തൂക്കത്തിലും കുറവ് വരുത്തി വ്യാപാരം നടത്തുന്ന കച്ചവട സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായി ആഗസ്റ്റ് 21 മുതല്‍ സ്‌ക്വാഡുകള്‍ രൂപീകരിച്ച് ലീഗല്‍ മെട്രോളജി വകുപ്പ് പ്രത്യേക മിന്നല്‍ പരിശോധന നടത്തും. അളവിലോ തൂക്കത്തിലോ കുറവ് വരുത്തി ഉത്പന്നങ്ങള്‍/സാധനങ്ങള്‍ വില്പന നടത്തുക, പാക്കറ്റില്‍ രേഖപ്പെടുത്തിയിട്ടുളള പരമാവധി വില്പന വിലയേക്കാള്‍ കൂടുതല്‍ വില ഈടാക്കുക, എം.ആര്‍.പി തിരുത്തുക, നിയമാനുസൃത പ്രഖ്യാപനങ്ങള്‍ ഇല്ലാത്ത പാക്കേജ് ഉത്പന്നങ്ങള്‍ വില്പനയ്ക്കായി പ്രദര്‍ശിപ്പിക്കുക തുടങ്ങിയ നിയമ ലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ നടപടി സ്വീകരിക്കും.
കാസര്‍കോട് താലൂക്ക് 8281698129, 8281698130, കാഞ്ഞങ്ങാട് താലൂക്ക് 8281698131, 8281698130, മഞ്ചേശ്വരം താലൂക്ക് 9400064094, വെളളരിക്കുണ്ട് താലൂക്ക് 9400064093 എന്നീ നമ്പറുകളില്‍ വിളിച്ച് പൊതുജനങ്ങള്‍ക്ക് പരാതി അറിയിക്കാം. 2023 ഏപ്രില്‍ മുതല്‍ ജൂലൈ വരെ ജില്ലയില്‍ ലീഗല്‍ മെട്രോളജി വകുപ്പ് നടത്തിയ പരിശോധനയില്‍ 389 കേസുകളിലായി 11,47,000 രൂപ രാജി ഫീസും ഈടാക്കിയിട്ടുണ്ട്. രാജിഫീസ് അടയ്ക്കാന്‍ തയ്യാറാകാത്ത സ്ഥാപനങ്ങള്‍ക്കെതിരെ കോടതി നടപടികള്‍ സ്വീകരിക്കുമെന്ന് കാസര്‍കോട് ലീഗല്‍ മെട്രോളജി ഡെപ്യൂട്ടി കണ്‍ട്രോളര്‍ അറിയിച്ചു.
Keywords: Inspection, Collector, Onam market, Malayalam News, Kerala News, Kasaragod District Collector, Joint inspection led by collector in Onam market.
< !- START disable copy paste -->