കാസര്‍കോട്: (www.kasargodvartha.com) കോടതിവളപ്പില്‍ സൂക്ഷിച്ച ഇരുമ്പ് ഗേറ്റ് മോഷ്ടിച്ച് വിറ്റുവെന്ന കേസില്‍ താല്‍ക്കാലിക ജീവനക്കാരന്‍ അറസ്റ്റില്‍. എ വി സത്യനാണ്(61) അറസ്റ്റിലായത്. ഇയാള്‍ ഹൊസ്ദുര്‍ഗ് കോടതി സമുച്ചയത്തിലെ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂടര്‍ ഓഫീസുകള്‍ വൃത്തിയാക്കുന്ന താത്കാലിക ശുചീകരണത്തൊഴിലാളിയാണ്. കേസില്‍ ഇതേ കോടതി ഇയാളെ റിമാന്‍ഡ് ചെയ്തു. കഴിഞ്ഞ ഞായറാഴ്ചയാണ് (23.07.2023) മോഷണം നടന്നത്.
പൊലീസ് പറയുന്നത്: അറ്റകുറ്റപ്പണികള്‍ നടത്താനായി അഴിച്ച് വച്ച ഗേറ്റാണ് ഇയാള്‍ മോഷ്ടിക്കാന്‍ ശ്രമിച്ചത്. ഗുഡ്‌സ് ഓടോറിക്ഷ വാടകയ്ക്ക് എടുത്ത് ഇരുമ്പ് ഗേറ്റ് കയറ്റിക്കൊണ്ട് പോവുകയായിരുന്നു. 15,000 രൂപ വിലമതിക്കുന്ന ഗേറ്റ് 1500 രൂപയ്ക്ക് ആക്രിക്കടയില്‍ വിറ്റുവെന്നാണ് ഇയാള്‍ പോലീസിന് മൊഴി നല്‍കിത്. കോടതി പരിസരത്തെ സിസിടിവി ക്യാമറയില്‍ പതിഞ്ഞ ദൃശ്യത്തില്‍ നിന്നാണ് പ്രതിയെ കണ്ടെത്തിയത്.
Keywords: Kasargod, News, Kerala, Arrest, Arrested, Crime, Police, Case, Theft, Robbery, Court, Gate, CCTV, Iron gate theft in court; Man arrested.