സ്റ്റേഷൻ മാസ്റ്റർ ഉടൻ തന്നെ കാസർകോട് ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്സേനയ്ക്ക് വിവരം കൈമാറി. ഇതിന്റെ അടിസ്ഥാനത്തിൽ റെയിൽവേ പൊലീസും ആർപിഎഫും അടക്കമുള്ള ഉദ്യോഗസ്ഥർ സംഭവ സ്ഥലത്തേക്ക് കുതിച്ചിട്ടുണ്ട്.
കണ്ണൂരിനും കാസർകോടിനും ഇടയിൽ പലയിടത്തും ട്രെയിനുകൾക്ക് നേരെ കല്ലേറ് നടന്നുവരുന്നതിനിടയിലാണ് പുതിയ സംഭവം. ഭാഗ്യം കൊണ്ടാണ് വൻ ദുരന്തം ഒഴിവായതെന്ന് റെയിൽവേ ഉദ്യോഗസ്ഥർ കാസർകോട് വാർത്തയോട് പ്രതികരിച്ചു. സംഭവത്തിൽ അന്വേഷണം നടത്തിവരികയാണെന്നും കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ലെന്നും ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്സേന കാസർകോട് വാർത്തയോട് പറഞ്ഞു.