Join Whatsapp Group. Join now!
Aster MIMS 25/06/2023

Freedom Struggle | ഐതിഹാസികമായ സ്വാതന്ത്ര്യ സമര പോരാട്ടത്തിൽ കാസർകോടിനുമുണ്ട് പറയാൻ ഏറെ ചരിത്രങ്ങൾ; ഉജ്വല സംഭാവന നൽകിയവർ അനവധി

Indian independence, History, Freedom Struggle, കാസറഗോഡ് വാർത്തകൾ
കാസർകോട്: (www.kasargodvartha.com) 1763-ൽ മൈസൂർ ഭരണാധികാരി ഹൈദർ അലി, കേരളം മുഴുവൻ പിടിച്ചടക്കുക എന്ന ലക്ഷ്യത്തോടെ ബെഡ്‌നൂർ കീഴടക്കി. എന്നാൽ തലശേരി കോട്ട കീഴടക്കാനുള്ള അദ്ദേഹത്തിന്റെ ശ്രമം തടസപ്പെട്ടതിനെത്തുടർന്ന്, ഹൈദർ അലി മൈസൂരിലേക്ക് മടങ്ങുകയും 1782-ൽ അവിടെ വച്ച് മരിക്കുകയും ചെയ്തു. അദ്ദേഹത്തിന് ശേഷം മകൻ ടിപ്പു സുൽത്വാൻ മലബാർ കീഴടക്കി. 1792-ലെ ശ്രീരംഗപട്ടണം ഉടമ്പടി പ്രകാരം ടിപ്പുവിന്, തുളുനാടോ കാനറയോ ഒഴികെയുള്ള മലബാർ ഭാഗങ്ങൾ ബ്രിട്ടീഷുകാർക്ക് വിട്ടുകൊടുക്കേണ്ടി വന്നു.

News, Kasaragod, Kerala, Indian independence, History, Freedom Struggle, Indian independence movement in Kasaragod.

അതേസമയം, 1799-ൽ ടിപ്പു സുൽത്വാന്റെ മരണശേഷം മാത്രമാണ് ബ്രിടീഷുകാർക്ക് കാനറ ലഭിച്ചത്. ബോംബെ പ്രസിഡൻസിയിലെ സൗത് കാനറ ജില്ലയിലെ ബേക്കൽ താലൂകിന്റെ ഭാഗമായിരുന്നു കാസർകോട്. 1882 ഏപ്രിൽ 16-ന് ബേക്കൽ താലൂക് മദ്രാസ് പ്രസിഡൻസിയിൽ ഉൾപെടുത്തിയതോടെയാണ് കാസർകോട് താലൂക് നിലവിൽ വന്നത്. കാസർകോട് താലൂകിനെ മലബാർ ജില്ലയിൽ ലയിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് 1913-ൽ വേങ്ങയിൽ കുഞ്ഞിരാമൻ നായനാർ മദ്രാസ് ഗവർണർ കൗൺസിലിൽ പ്രമേയം അവതരിപ്പിച്ചുവെങ്കിലും കർണാടകയിൽ നിന്നുള്ള അംഗങ്ങളുടെ കടുത്ത എതിർപ്പിനെ തുടർന്ന് പിൻവലിച്ചു.

സ്വാതന്ത്ര്യ സമരം

രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായുള്ള ദേശീയ പ്രസ്ഥാനത്തിൽ കാസർകോട് പ്രധാന പങ്ക് വഹിച്ചു. രണ്ടാം അബ്ദുർ റഹ്‌മാൻ എന്നറിയപ്പെടുന്ന മുഹമ്മദ് ശെറൂൽ സാഹിബ്, 1928 മേയില്‍ പയ്യന്നൂരില്‍ നടന്ന ജവഹര്‍ലാല്‍ നെഹ്റു പങ്കെടുത്ത കോണ്‍ഗ്രസ് സമ്മേളനത്തിന്‍റെ സ്വാഗതസംഘം അധ്യക്ഷനായിരുന്ന മഹാകവി കുട്ടമത്ത്, വോളന്റീയർ ക്യാപ്റ്റന്‍ വിദ്വാന്‍ പി കേളുനാർ, ടി എസ് തുരുമുമ്പ്, കെ എ കേരളീയന്‍, കെപിസിസി പ്രസിഡന്‍റായി പ്രവര്‍ത്തിച്ചിരുന്ന കെ ടി കുഞ്ഞിരാമന്‍ നമ്പ്യാര്‍, മേലത്ത് നാരായണന്‍ നമ്പ്യാര്‍, എസി കണ്ണന്‍ നായര്‍, എന്‍ കെ ബാലകൃഷ്ണന്‍, കെ മാധവന്‍, നാരന്തട്ട രാമന്‍ നായര്‍, എ അച്യുതന്‍, കവി ഗോവിന്ദപൈ, കയ്യാര്‍ കിഞ്ഞണ്ണ റൈ, കാര്‍നട് സദാശിവ റാവു, മൂഡബിദ്ര ഉമേശ് റാവു, കന്നഡിഗ കൃഷ്ണ ഭട്ട്, ഗാന്ധി രാമന്‍ നായര്‍, കുമ്പള ഗാന്ധി ദേവപ്പ ആള്‍വ, ബദിയഡുക്ക ഗാന്ധി കൃഷ്ണ ഭട്ട് എന്നിവരെല്ലാം സ്വാതന്ത്ര്യ സമരത്തിന് ഉജ്വല സംഭാവനകള്‍ നല്‍കിയ കാസർകോട്ട് നിന്നുള്ളവരാണ്.

ഖാദി പ്രചരണം, അയിത്തോച്ചാടനം, പന്തിഭോജനം, ഹരിജനോദ്ധാരണ പ്രവര്‍ത്തനം, വ്യക്തി സത്യാഗ്രഹം തുടങ്ങിയ സമര മാർഗങ്ങളും ജില്ലയിലെ സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമാണ്. ഗുരുവായൂര്‍ ക്ഷേത്ര പ്രവേശനത്തിനായി നടത്തിയ സത്യാഗ്രഹത്തില്‍ ജില്ലയുടെ പങ്കാളിത്തം പ്രധാനമായിരുന്നു. ഉപ്പ് സത്യാഗ്രഹത്തില്‍ പങ്കെടുത്തവരിലും കാസർകോട് താലൂകില്‍ നിന്നുളള സമരഭടന്മാരായിരുന്നു ഏറെയും.ഭൂപ്രഭുക്കന്മാരും പ്രഭുക്കന്മാരും നടത്തുന്ന ചൂഷണവും അടിച്ചമർത്തലും അവസാനിപ്പിക്കാനുള്ള കർഷക സമരവും ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായിരുന്നു.

1932-ൽ ഗാന്ധിജിയുടെ അറസ്റ്റിനെ തുടർന്നാണ് കാടകം സത്യാഗ്രഹം ആരംഭിച്ചത്. പാലായി കൊയ്ത്തു സമരം (1941), കയ്യൂർ സമരം (1944), എളേരി എസ്റ്റേറ്റ് സമരം (1946) തുടങ്ങി കർഷക സംഘടനകൾ നടത്തിയ പല സമരങ്ങളും സ്വാതന്ത്ര്യ സമരത്തിന്റെ വേഗത കൂട്ടി. കർഷകപ്രക്ഷോഭത്തിന് പുറമെ പട്ടികജാതി-വർഗ വിഭാഗങ്ങളുടെ ഉന്നമനത്തിനായി നടന്ന വിവിധ സമരങ്ങളും ദേശീയ പ്രസ്ഥാനത്തെ പിന്തുണക്കുകയും സജീവമാക്കുകയും ചെയ്തു. ഒരുപാട് നേതാക്കളുടെയും സാധാരണക്കാരുടെയും പോരാട്ടത്തിന്റെ ഫലമായിരുന്നു 1947 ഓഗസ്റ്റ് 15ന് കണ്ടത്.

Keywords: News, Kasaragod, Kerala, Indian independence, History, Freedom Struggle, Indian independence movement in Kasaragod.
< !- START disable copy paste -->

Post a Comment