Join Whatsapp Group. Join now!
Aster MIMS 25/06/2023

PM Says | 'മണിപ്പൂരിലെ ജനങ്ങള്‍ക്കൊപ്പമാണ് രാജ്യം, ജനാധിപത്യവും ജനസംഖ്യയും വൈവിധ്യവുമാണ് ഇന്‍ഡ്യയുടെ ശക്തി'; ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തി പ്രധാനമന്ത്രി നരേന്ദ്രമോദി

'നഷ്ടപ്രതാപം വീണ്ടെടുക്കും' New Delhi, Independence Day, PM Narendra Modi, Manipur Violence

ന്യൂഡെല്‍ഹി: (www.kasargodvartha.com) ഇന്‍ഡ്യയുടെ 77-ാം സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ക്ക് തുടക്കമിട്ട് ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ 140 കോടി ജനങ്ങള്‍ക്ക് സ്വാതന്ത്ര്യ ദിനാശംസകള്‍ നേരുന്നുവെന്ന് പ്രധാനമന്ത്രി ചെങ്കോട്ടയില്‍ രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു. രാജ്ഘട്ടില്‍ അദ്ദേഹം പുഷ്പാര്‍ച്ചന അര്‍പ്പിച്ചു. 

രാജ്യത്തിനായി ജീവത്യാഗം ചെയ്ത സ്വാതന്ത്ര്യ സമര സേനാനികള്‍ക്ക് ആദരവര്‍പ്പിക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യം ഇപ്പോള്‍ ജനസംഖ്യയിലും മുന്നിലാണ്. ഇത്രയും വലിയ കുടുംബത്തിലെ 140 കോടി അംഗങ്ങളും സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നു. മണിപ്പൂരില്‍ സമാധാനം വേണമെന്നും പ്രധാനമന്ത്രി പ്രസംഗമധ്യേ പ്രധാനമന്ത്രി പറഞ്ഞു. മണിപ്പൂരിലെ ജനങ്ങള്‍ക്കൊപ്പമാണ് രാജ്യം. 

New Delhi, Independence Day, PM Narendra Modi, Manipur Violence, Top-Headlines, News, National, Prime Minister, Narendra Modi,  India celebrates 77th Independence Day, PM Modi addresses nation.

മണിപ്പൂര്‍ സമാധാന പാതയിലേക്ക് തിരികെ വരുകയാണ്. കേന്ദ്ര സംസ്ഥാന സര്‍കാരുകള്‍ ചേര്‍ന്ന്  സമാധാനം പുനസ്ഥാപിക്കാന്‍ സഹകരിച്ച് പ്രവര്‍ത്തിക്കുന്നു. വികസിത ഇന്‍ഡ്യ ലോകത്തിന് പ്രതീക്ഷ നല്‍കുന്നതാണ്. ജനാധിപത്യവും ജനസംഖ്യയും വൈവിധ്യവുമാണ് ഇന്‍ഡ്യയുടെ ശക്തി. നഷ്ടപ്രതാപം ഇന്‍ഡ്യ വീണ്ടെടുക്കുമെന്നും ഇപ്പോഴത്തെ ചുവടുകള്‍ക്ക് ആയിരം വര്‍ഷത്തോളം സ്വാധീനം ചെലുത്താന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

യുവാക്കള്‍ രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കും. ലോകത്തെ സാങ്കേതിക വിപ്ലവത്തില്‍ ഇന്ത്യ പ്രധാനപ്പെട്ട പങ്ക് വഹിക്കുന്നു. ഗ്രാമങ്ങളില്‍ നിന്ന് കഴിവുറ്റ കായികതാരങ്ങള്‍ ഉയര്‍ന്നുവരുന്നുണ്ടെന്നും മോദി പറഞ്ഞു. കയറ്റുമതിയില്‍ ഇന്‍ഡ്യ വലിയ നേട്ടം കൈവരിക്കുന്നുണ്ട്. കോവിഡിന് ശേഷം ലോകരാജ്യങ്ങള്‍ തമ്മില്‍ പുതിയ സമവാക്യങ്ങള്‍ രൂപപ്പെടുന്നുണ്ട്. 2014 ല്‍ ജനങ്ങള്‍ സ്ഥിരതയുള്ള സര്‍കാരിനായി വോട് ചെയ്തു. ഈ സര്‍കാരിന് രാജ്യമാണ് പ്രഥമ പരിഗണന. സമഗ്രമാറ്റമാണ് സര്‍കാര്‍ നടപ്പാക്കുന്നത്. സാമ്പത്തിക ശക്തിയില്‍ പത്താം സ്ഥാനത്ത് നിന്ന് അഞ്ചാം സ്ഥാനത്തേക്ക് ഇന്‍ഡ്യ ഉയര്‍ന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. 

Keywords: New Delhi, Independence Day, PM Narendra Modi, Manipur Violence, Top-Headlines, News, National, Prime Minister, Narendra Modi,  India celebrates 77th Independence Day, PM Modi addresses nation.

Post a Comment