Join Whatsapp Group. Join now!
Aster MIMS 25/06/2023

Quiz | സ്വാതന്ത്ര്യദിനത്തിന്റെ ഭാഗമായി കാസര്‍കോട് വാര്‍ത്ത ക്വിസ് മത്സരം സംഘടിപ്പിക്കുന്നു; ആകര്‍ഷകമായ സമ്മാനങ്ങള്‍

രാജ്യത്തിന്റെ ആഘോഷത്തിനൊപ്പം പങ്കുചേരുന്നു Independence Day, Quiz, Competition, കാസറഗോഡ് വാര്‍ത്തകള്‍
കാസര്‍കോട്: (www.kasargodvartha.com) രാജ്യം മറ്റൊരു സ്വാതന്ത്ര്യ ദിനം കൂടി ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ്. രാജ്യത്തിന്റെ ആഘോഷത്തിനൊപ്പം കാസര്‍കോട് വാര്‍ത്തയും പങ്കുചേരുകയാണ്. സ്വാതന്ത്ര്യദിനത്തിന്റെ ഭാഗമായി കാസര്‍കോട് വാര്‍ത്ത പ്രതിദിന ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് 10 മുതല്‍ 15 വരെ ആറ് ദിവസങ്ങളിലായി നടക്കുന്ന മത്സരത്തില്‍ എല്ലാ ദിവസങ്ങളിലും ഒരു ചോദ്യമുണ്ടാവും.
                
News, Kerala, Kasaragod, Top-Headlines, Quiz, Programme, Winner, Kasargod Vartha, Independence Day, Independence Day: Kasargod Vartha organizes quiz competition.

ഓരോ ദിവസങ്ങളിലും ശരിയുത്തരം നല്‍കിയവരില്‍ നിന്ന് ഒരാളെയും ഇവരില്‍ നിന്ന് മെഗാ വിജയിയെയും നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കും. വിജയികള്‍ക്ക് ആകര്‍ഷകമായ സമ്മാനം നല്‍കും. മത്സരത്തില്‍ പ്രായഭേദമന്യേ ആര്‍ക്കും പങ്കെടുക്കാം.

മത്സരം ഇങ്ങനെ:

1. അതത് ദിവസത്തെ ചോദ്യങ്ങള്‍ കാസര്‍കോട് വാര്‍ത്തയിലും (www.kasargodvartha.com) ഫേസ്ബുക് (www.facebook.com/kasargodvartha), ഇന്‍സ്റ്റഗ്രാം (www.instagram.com/kasargodvartha) പേജുകളിലും വൈകീട്ട് അഞ്ച് മണിക്ക് പ്രസിദ്ധീകരിക്കും.

2. ചോദ്യത്തിനുള്ള ഉത്തരം കാസര്‍കോട് വാര്‍ത്തയുടെ ഫേസ്ബുക്, ഇന്‍സ്റ്റാഗ്രാം പേജില്‍ ബന്ധപ്പെട്ട പോസ്റ്റിന് താഴെ കമന്റായി രേഖപ്പെടുത്തുക.

3. ഓരോ ദിവസത്തെയും വിജയിയെ അതേ പോസ്റ്റിലൂടെയും വെബ് സൈറ്റിലൂടെയും പിന്നീട് അറിയിക്കും.
         
News, Kerala, Kasaragod, Top-Headlines, Quiz, Programme, Winner, Kasargod Vartha, Independence Day, Independence Day: Kasargod Vartha organizes quiz competition.

നിബന്ധനകള്‍:

1. ഒരു ദിവസത്തെ മത്സരത്തിന്റെ സമയം അടുത്ത ചോദ്യം പോസ്റ്റ് ചെയ്യുന്നതോടെ അവസാനിക്കും.

2. ഒരാള്‍ ഒരു പ്രാവശ്യം മാത്രമേ ഉത്തരം പോസ്റ്റ് ചെയ്യാന്‍ പാടുള്ളു.

3. മത്സര സംബന്ധമായ എല്ലാ തീരുമാനങ്ങളും കാസര്‍കോട് വാര്‍ത്തയുടെ സോഷ്യല്‍ മീഡിയ അഡ്മിന്‍ പാനലില്‍ നിക്ഷിപ്തമായിരിക്കും.

4. കാസര്‍കോട് വാര്‍ത്ത കുടുംബത്തിലെ അംഗങ്ങള്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാന്‍ പാടില്ല.

Keywords: News, Kerala, Kasaragod, Top-Headlines, Quiz, Programme, Winner, Kasargod Vartha, Independence Day, Independence Day: Kasargod Vartha organizes quiz competition.< !- START disable copy paste -->

Post a Comment