city-gold-ad-for-blogger

Test Result | റോഡിലെ രക്തക്കറ: പരിശോധന ഫലം പുറത്തുവന്നു; സത്യമിതാണ്!

കാസർകോട്: (www.kasargodvartha.com) കോട്ടക്കണ്ണി നുള്ളിപ്പാടി ക്രോസ് റോഡിൽ കണ്ട രക്തക്കറയെ കുറിച്ചുള്ള ദുരൂഹത നീങ്ങിയതായി കാസർകോട് സിഐ പി അജിത് കുമാർ വെളിപ്പെടുത്തി. രക്തത്തിന്റെ സാംപിൾ കണ്ണൂരിലെ ഫോറൻസിക് ലാബിൽ പരിശോധനയ്ക്ക് അയച്ചിരുന്നു. ഇതിന്റെ പരിശോധന ഫലമാണ് ഇപ്പോൾ ലഭിച്ചത്. രക്തക്കറ മനുഷ്യന്റേത് അല്ലെന്നും ഏതോ മൃഗത്തിന്റേതാണെന്നുമാണ് പരിശോധന റിപോർടിൽ പറയുന്നത്. മൃഗം ഏതാണെന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.

Test Result | റോഡിലെ രക്തക്കറ: പരിശോധന ഫലം പുറത്തുവന്നു; സത്യമിതാണ്!

കഴിഞ്ഞ ദിവസം രാവിലെയാണ് അന്യസംസ്ഥാനക്കാരിയായ യുവതി റോഡരികിൽ രക്തക്കറ കണ്ട് പ്രദേശവാസികളെയും തുടർന്ന് പൊലീസിനെയും വിവരം അറിയിച്ചത്. പൊലീസ് നായയും വിരലടയാള വിദഗ്ധരും ഫോറൻസിക് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും സംശയകരമായ ഒന്നും കണ്ടെത്താനായില്ല. ആരെയെങ്കിലും അപായപ്പെടുത്തി വാഹനത്തിൽ കടത്തി കൊണ്ടുപോയതാകമെന്ന് സംശയമാണ് ആദ്യം ഉണ്ടായത്.

സമീപത്തെ സിസിടിവിയിൽ നായ മണം പിടിച്ച് പോകുന്നതിന്റെ ദൃശ്യം പതിഞ്ഞിരുന്നു. പിന്നീടാണ് രക്തക്കറ കണ്ണൂരിലെ ലാബിൽ പരിശോധന നടത്തി ഇത് മൃഗത്തിന്റേതാണെന്ന് സ്ഥിരീകരിച്ചത്. പരുക്കേറ്റ മൃഗത്തെ പരിസരത്തൊന്നും കാണാൻ കഴിയാത്തതാണ് ആശങ്കപ്പെടുത്തിയത്. ഒടുവിൽ ദുരൂഹത നീങ്ങിയതിന്റെ ആശ്വാസത്തിലാണ് പരിസരവാസികൾ.

Keywords: News, Kasaragod, Kerala, Investigation, Police, Natives, Incident of found mysterious object: Test results out.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia