city-gold-ad-for-blogger

Investigation | കാസർകോട്ട് രക്തക്കറ കണ്ടെത്തിയ സംഭവം: പരിശോധന റിപോർട് വൈകീട്ടോടെ ലഭിക്കും

കാസർകോട്: (www.kasargodvartha.com) കോട്ടക്കണി നുള്ളിപ്പാടി ക്രോസ് റോഡിൽ ഞായറാഴ്ച രാവിലെ റോഡിൽ രക്തക്കറ കണ്ടെത്തിയ സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി. സമീപ പ്രദേശത്തെ സിസിടിവികൾ എല്ലാം പരിശോധിച്ചെങ്കിലും സംശയകരമായ സാഹചര്യങ്ങൾ ഒന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. പട്ടിയുടെയോ പൂച്ചയുടെയോ മറ്റ് മൃഗങ്ങളുടെയോ രക്തക്കറ ആയിരിക്കാം ഇതെന്നാണ് പൊലീസിന്റെ ബലമായ സംശയം.

Investigation | കാസർകോട്ട് രക്തക്കറ കണ്ടെത്തിയ സംഭവം: പരിശോധന റിപോർട് വൈകീട്ടോടെ ലഭിക്കും

സമീപ പ്രദേശത്ത് പരുക്കേറ്റതോ മരിച്ചതോ ആയ ജന്തുക്കളെ കണ്ടെത്താൻ കഴിയാത്തതാണ് രക്തം മനുഷ്യന്റേത് ആണോയെന്ന സംശയം ഉയരാൻ കാരണമായത്. ആരെയെങ്കിലും ആക്രമിച്ച ശേഷം കടത്തിക്കൊണ്ട് പോയതാണോ എന്ന സംശയവും നിലനിൽക്കുന്നുണ്ട്. എന്നിരുന്നാലും 80% വും ഇത് മനുഷ്യ രക്തം അല്ലെന്ന നിഗമനത്തിലാണ് പൊലീസ്.

റോഡിൽ നിന്ന് രക്തക്കറയുടെ സാംപിൾ ശേഖരിച്ച പൊലീസ് കണ്ണൂരിലെ രാസപരിശോധന ലബോറടറിയിലേക്ക് അയച്ചിട്ടുണ്ട്. പരിശോധന ഫലം തിങ്കളാഴ്ച വൈകീട്ട് അഞ്ച് മണിയോടെ ലഭിക്കുമെന്നാണ് പൊലീസ് സൂചിപ്പിക്കുന്നത്. പൊലീസ് നായയും വിരലടയാള വിദഗ്ധരും ഫോറൻസിക് ഉദ്യോഗസ്ഥരും സ്ഥലത്ത് എത്തിയാണ് അന്വേഷണം നടത്തിയത്.

Investigation | കാസർകോട്ട് രക്തക്കറ കണ്ടെത്തിയ സംഭവം: പരിശോധന റിപോർട് വൈകീട്ടോടെ ലഭിക്കും

പൊലീസ് നായ സമീപത്ത് അന്യസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ക്വാർടേഴ്സിലേക്ക് ഓടിപ്പോയി തിരിച്ച് വരികയായിരുന്നു. ഇവിടെ ക്വാർടേഴ്സിൽ താമസിക്കുന്ന സ്ത്രീ കുഞ്ഞിനേയും കൂട്ടി നടക്കാൻ ഇറങ്ങിയപ്പോഴാണ് രാവിലെ റോഡിൽ രക്തക്കറ കണ്ടെത്തി മറ്റുള്ളവരെ വിവരം അറിയിച്ചത്. പരിശോധന ഫലം വന്നാൽ മാത്രമേ ഇത് സംബന്ധിച്ച് വ്യക്തത വരുത്താൻ കഴിയുകയുള്ളൂവെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

Keywords: News, Kasaragod, Kerala, Investigation, Kasaragod, Police, CCTV, Incident of found mysterious object: Inspection report will be available evening.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia