തൃക്കരിപ്പൂര്‍: (www.kasargodvartha.com) വീട്ടില്‍ ഉറങ്ങാന്‍ കിടന്ന വീട്ടമ്മയെ കുളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. തൃക്കരിപ്പൂര്‍ നടക്കാവിലെ കെ വി നാരായണി(68)യെ ആണ് നടക്കാവ് കാപ്പില്‍ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. രാവിലെ കാണാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.
വിവരം അറിഞ്ഞെത്തിയ ചന്തേര പൊലീസും ഫയര്‍ ഫോഴ്‌സും ചേര്‍ന്നാണ് കുളത്തില്‍ നിന്നും മൃതദേഹം പുറത്തെടുത്തത്. അവിവാഹിതയായിരുന്നു. സഹോദരങ്ങള്‍ എവി സുധാകരന്‍, ദാമോദരന്‍, സരോജിനി. മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
Keywords: House Wife Found Dead In Pond, Thrikaripur, News, Dead Body, Pond, House Wife, Fire Force, Inquest, Postmortem, Police, Kerala News.