Join Whatsapp Group. Join now!
Aster MIMS 25/06/2023

User fee | ഹരിതകർമ സേനയ്ക്കുള്ള പണം കരുതിവെച്ച് വാതിലിൽ കുറിപ്പെഴുതി വീട്ടുടമ; താരമായി ത്വാഹിറ മുഹമ്മദ്‌ കുഞ്ഞി; നന്മ പങ്കുവെച്ച് കലക്ടറും

അഭിന്ദനവുമായി പഞ്ചായത് ഭരണസമിതിയും, Haritha karma sena, Collector, Chemnad, Kalanad, കാസറഗോഡ് വാർത്തകൾ
കോളിയടുക്കം: (www.kasargodvartha.com) മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട് ഹരിതകർമ സേനയ്ക്ക് വാതിൽപടി ശേഖരണത്തിന് നൽകേണ്ട യൂസർ ഫീ നൽകാൻ വിമുഖത കാട്ടുന്നുവെന്ന പരാതിയാണ് പരക്കെ. നിയമനടപടി പേടിച്ച് 50 രൂപ മനസില്ല മനസോടെ നൽകുമ്പോഴും അനുഭവിക്കേണ്ടി വരുന്ന പഴികളെ കുറിച്ചാണ് ഹരിത കർമ സേന അംഗങ്ങൾക്കും പരാതി. എന്നാൽ തീർത്തും വ്യത്യസ്തമായ ഒരു അനുഭവമാണ് ചെമനാട് പഞ്ചായത്തിലെ ഹരിതസേന അംഗങ്ങൾക്ക് പറയാനുള്ളത്.

Haritha Karma Sena, Chemand, Collector, AI Camera, Panchayat, President, User Fee, Facebook, Viral, House owner wrote notes in door for Haritha karma sena.


പഞ്ചായത് പരിധിയിലെ പതിനഞ്ചാം വാർഡ് കളനാട്ട് അടച്ചിട്ട വീട്ടുപടിക്കലിൽ നിന്ന് കിട്ടിയ ഒരു കുറിപ്പ് സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി. ഹരിതകർമസേന വരുന്നതറിഞ്ഞ് 'പൈസ വീടിന്റെ സൈഡിൽ പച്ച പാകിന്റെ അടിയിൽ വെച്ചിട്ടുണ്ട്’ എന്ന കുറിപ്പെഴുതിവെച്ചായിരുന്നു വീട്ടുകാർ പുറത്തുപോയിരുന്നത്. ത്വാഹിറ മുഹമ്മദ്‌ കുഞ്ഞി എന്ന വീട്ടമ്മയാണ് ഈ കുറിപ്പ് എഴുതിയത്. പ്ലാസ്റ്റിക് മാലിന്യത്തോടൊപ്പം വീട്ടുടമ എടുത്തുവെച്ച പണവുമെടുത്താണ് ഹരിതകർമസേന മടങ്ങിയത്.

വീട് പൂട്ടിയ നേരം മാലിന്യം ശേഖരിക്കാൻ ഹരിതകർമ സേന വരുമെന്ന് പ്രതീക്ഷിച്ച് നേരത്തെ യൂസർ ഫീ കരുതിവെച്ച മാതൃക ജില്ലാ കലക്ടർ ഫേസ്‌ബുകിൽ പോസ്റ്റുകയും വാട്സ്ആപ് സ്റ്റാറ്റസ് വെച്ച് പിന്തുണ അറിയിക്കുകയും ചെയ്തു. 'ഹരിത കർമസേനയ്ക്ക് യൂസർഫീ നൽകുന്നതിൽ ചെമനാട് ഗ്രാമപഞ്ചായത് പതിനഞ്ചാം വാർഡിൽ കണ്ട കരുതലിന്റെ ഈ മാതൃകയ്ക്ക് അഭിനന്ദനങ്ങൾ', എന്നായിരുന്നു കലക്ടർ കുറിച്ചത്. യൂസർ ഫീ സംബന്ധിച്ച് വ്യാജ പ്രചാരണം നടത്തുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ജില്ലാ കലക്ടർ നിർദേശം നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ഈ സംഭവവും.

 

ത്വാഹിറ മുഹമ്മദ്‌ കുഞ്ഞിയുടെ നല്ല മനസിനെ അഭിനന്ദിക്കുകയാണ് നാട്ടുകാരും പഞ്ചായത് ഭരണ സമിതിയും. മാലിന്യ നിർമാർജനത്തിന് ചെമനാട് പഞ്ചായതിന്റെ പ്രവർത്തനങ്ങൾക്ക് നാട്ടുകാരിൽ നിന്നും ലഭിക്കുന്ന പിന്തുണയും സേവനം വൈകിയാൽ വാർഡ്‌ മെമ്പർമാരേയും ഹരിതകർമ സേന അംഗങ്ങളേയും തേടി വരുന്ന ഫോൺ കോളുകളും, ഒരുവർഷത്തെ യൂസർ ഫീ മുൻകൂട്ടി അടക്കാൻ താത്പര്യം കാണിക്കുന്നതും ഈ പദ്ധതി എത്രത്തോളം വിജയിച്ചു എന്നുള്ളതിന് തെളിവാണെന്ന് പ്രസിഡന്റ്‌ സുഫൈജ അബൂബകർ അഭിപ്രായപെട്ടു.

കഴിഞ്ഞ ഒരു വർഷത്തിനിടെ ചെമനാട് പഞ്ചായതിൽ 3,36,130 കിലോ മാലിന്യമാണ് ഹരിതകർമസേന ശേഖരിച്ചത്. ഇതിലൂടെ പഞ്ചായതിലെ 81% വീടുകളും 95% കടകളും സർകാർ നിശ്ചയിച്ച ഫീസ് നൽകി ഹരിതകർമ സേനയുമായി സഹകരിക്കുന്നു എന്നാണ് വ്യക്തമാക്കുന്നത്. വരും നാളുകളിൽ പഞ്ചായതിനെ മാലിന്യമുക്ത പഞ്ചായതായി നിലനിർത്തുന്നതിന് വേണ്ടി പൊതുയിടങ്ങളിൽ എഐ കാമറ, ബോടിൽ ബൂത്, ടൗണുകളിൽ കലക്ടേഴ്‌സ് ബിൻ എന്നിവ സ്ഥാപിക്കാൻ ഒരുങ്ങുകയാണ് പഞ്ചായത് ഭരണസമിതി.

Keywords: Haritha Karma Sena, Chemand, Collector, AI Camera, Panchayat, President, User Fee, Facebook, Viral, House owner wrote notes in door for Haritha karma sena.

Post a Comment