Join Whatsapp Group. Join now!
Aster MIMS 25/06/2023

Arrested | സ്‌കൂടറിൽ കടത്തുകയായിരുന്ന മാരകമയക്കുമരുന്നായ എംഡിഎംഎയുമായി ഹോടെൽ തൊഴിലാളിയും സുഹൃത്തും അറസ്റ്റിൽ

പിടികൂടിയത് രാത്രിയിൽ വാഹന പരിശോധനയ്ക്കിടെ Arrested, MDMA, Chandera, Crime, കാസറഗോഡ് വാർത്തകൾ
പടന്ന: (www.kasargodvartha.com) സ്‌കൂടറിൽ കടത്തുകയായിരുന്ന മാരക മയക്കുമരുന്നായ എംഡിഎംഎയുമായി ഹോടെൽ തൊഴിലാളിയും സുഹൃത്തും അറസ്റ്റിൽ. വിദ്യാനഗർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ലുബാബ് മുഹമ്മദ് (25), ചന്തേര പൊലീസ് സ്റ്റേഷൻ പരിധിയിലെ സി എച് മുഹമ്മദ് ഫാസിൽ (29) എന്നിവരാണ് അറസ്റ്റിലായത്.

News, Padanna, Kasaragod, Kerala, Arrested, MDMA, Chandera, Crime,Court, Hotel worker and friend arrested with MDMA.

ഞായറാഴ്ച രാത്രി എട്ട് മണിയോടെ പടന്ന മൂസ ഹാജി മുക്കിൽ എസ്ഐ ശ്രീദാസിന്റെ നേതൃത്വത്തിൽ വാഹന പരിശോധന നടത്തുന്നതിനിടയിലാണ് സ്‌കൂടറിൽ സഞ്ചരിക്കുകയായിരുന്ന യുവാക്കളിൽ നിന്ന് 1.5 മി.ഗ്രാം എംഡിഎംഎ പിടികൂടിയത്. പടന്നയിലെ ഹോടെൽ തൊഴിലാളിയാണ് ലുബാബ് മുഹമ്മദ്. ഇരുവരും സ്ഥിരമായി മയക്കുമരുന്ന് ഇടപാട് നടത്തിവന്നിരുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. തിങ്കളാഴ്ച ഉച്ചയോടെ പ്രതികളെ കോടതിയിൽ ഹാജരാക്കും.

News, Padanna, Kasaragod, Kerala, Arrested, MDMA, Chandera, Crime,Court, Hotel worker and friend arrested with MDMA.

Keywords: News, Padanna, Kasaragod, Kerala, Arrested, MDMA, Chandera, Crime,Court, Hotel worker and friend arrested with MDMA.
< !- START disable copy paste -->

Post a Comment