ചാലയില്‍ പ്രവര്‍ത്തിക്കുന്ന കണ്ണൂര്‍ യൂണിവേഴ്‌സിറ്റി ടീചേഴ്‌സ് എഡ്യൂകേഷന്‍ സെന്ററിന് നല്‍കിയ ബി എഡ് കോഴ്‌സിനുള്ള അംഗീകാരം നാഷണല്‍ കൗണ്‍സില്‍ ഫോര്‍ ടീച്ചര്‍ എഡ്യൂകേഷന്‍ (NCTE) ആണ് പിന്‍വലിച്ചത്. 100 സീറ്റുകളോടു കൂടിയ ഒരു വര്‍ഷത്തെ ബി എഡ് കോഴ്‌സിനുള്ള അംഗീകാരം 2005-06 വര്‍ഷത്തിലാണ് എന്‍സിടിഇ നല്‍കിയത്. 2015-16 ല്‍ ഈ അംഗീകാരം പുതുക്കിക്കൊണ്ട് രണ്ട് വര്‍ഷത്തെ കോഴ്‌സിനുള്ള അംഗീകാരവും നല്‍കുകയുണ്ടായി. മതിയായ രേഖകള്‍ യഥാസമയത്ത് ഹാജരാക്കിയില്ല എന്ന കാരണത്താല്‍ എന്‍സിടിഇ പല തവണ കണ്ണൂര്‍ സര്‍വകലാശാലക്ക് കാരണം കാണിക്കല്‍ നോടീസ് നല്‍കിയിരുന്നു. ഏറ്റവുമൊടുവില്‍ കഴിഞ്ഞ സെപ്റ്റംബറില്‍ സര്‍വകലാശാലക്ക് ഷോകോസ് നോടീസും നല്‍കി. അവസാന ഓര്‍മപെടുത്തല്‍ ആയിട്ടും ഈ നോടീസിനും സര്‍വകലാശാല അധികൃതര്‍ മറുപടി നല്‍കിയിട്ടില്ലെന്നാണ് ആക്ഷേപം.
ഇതോടെ ബി എഡ് കോഴ്‌സിനുള്ള അംഗീകാരം എന്‍സിടിഇ പിന്‍വലിച്ചു. നിരവധി പഠിതാക്കളും കുടുംബങ്ങളും ദുരിതത്തിലായി. കണ്ണൂര്‍ സര്‍വകലാശാലയുടെ ഔദ്യോഗിക ബി എഡ് കേന്ദ്രമായ ഇവിടെ മലയാളം, കന്നഡ, അറബിക്, ഇംഗ്ലീഷ്, ഫിസികല്‍ സയന്‍സ്, കണക്ക് എന്നിങ്ങനെ ആറ് ബി എഡ് കോഴ്സുകളാണുള്ളത്. കന്നഡ ഭാഷാ ന്യൂനപക്ഷ പ്രദേശമെന്ന നിലയില്‍ മറ്റൊരിടത്തും കേരളത്തില്‍ കന്നഡ ബി എഡ് കോഴ്‌സില്ല. ഈസാഹചര്യത്തിലാണ് എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ ഹൈകോടതിയെ സമീപിച്ചതും വെള്ളിയാഴ്ച അനുകൂല വിധിയുണ്ടാവുകയും ചെയ്തത്.
ഇക്കഴിഞ്ഞ ബുധനാഴ്ച്ച തിരുവനന്തപുരത്ത് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ നേരില്‍ കണ്ട് ഇക്കാര്യത്തില്‍ എംഎല്‍എ നിവേദനം നല്‍കുകയും ചെയ്തിരുന്നു. നിരവധി പാവപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് വേണ്ടി നടത്തിയ പോരാട്ടമാണിതെന്നും ഈ പോരാട്ടത്തില്‍ വിജയമുണ്ടായതില്‍ ഏറെ സന്തുഷ്ടിയും അഭിമാനവുമുണ്ടെന്നും എന്‍ എ നെല്ലിക്കുന്ന് പ്രതികരിച്ചു.
Keywords: HC Verdict, B Ed course, Education, Chala Campus, Malayalam News, NA Nellikuunu, High Court order to start admission to B Ed course in Chala Campus.
< !- START disable copy paste -->