Join Whatsapp Group. Join now!
Aster MIMS 25/06/2023

Onam | ഓണത്തിന് ഹരിത കര്‍മ സേനാംഗങ്ങള്‍ക്ക് ആയിരം രൂപ ഉത്സവബത്ത

തിരുവനന്തപുരം: (www.kasargodavratha.com) ഓണത്തിന് ഹരിത കര്‍മ സേനാംഗങ്ങള്‍ക്ക് ആയിരം രൂപ ഉത്സവബത്ത നല്‍കുമെന്ന് തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് അറിയിച്ചു. ഗ്രാമപഞ്ചായതുകള്‍ക്കും നഗരസഭകള്‍ക്കും തനതു തുകയില്‍ നിന്ന് തുക നല്‍കാന്‍ അനുവാദം നല്‍കി ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

Haritha Karma Sena members gets Rs.1000 festival allowance for Onam, Thiruvananthapuram, News, Politics, Haritha Karma Sena,  Festival Allowance, Onam, Minister, MB Rajesh, Kerala News

സംസ്ഥാനത്തെ 33,378 ഹരിത കര്‍മ സേനാംഗങ്ങള്‍ക്ക് ആനുകൂല്യം ലഭിക്കും. തുക വിതരണം ചെയ്യാന്‍ ആവശ്യമായ അടിയന്തിര നടപടികള്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ സ്വീകരിക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു.

Keywords: Haritha Karma Sena members gets Rs.1000 festival allowance for Onam, Thiruvananthapuram, News, Politics, Haritha Karma Sena,  Festival Allowance, Onam, Minister, MB Rajesh, Kerala News.

Post a Comment