Join Whatsapp Group. Join now!
Aster MIMS 25/06/2023

Accident | ഗുണ്ടല്‍പേട്ടില്‍ കാറും ലോറിയും കൂട്ടിയിടിച്ച് വയനാട് സ്വദേശിക്ക് ദാരുണാന്ത്യം; അപകടം മകനെ കണ്ട് മടങ്ങവെ

മൂന്നുപേര്‍ക്ക് പരുക്ക് Gundalpet News, Karnataka, Road Accident, Surendran

ബെംഗ്‌ളൂറു: (www.kasargodvartha.com) ഗുണ്ടല്‍പേട്ടില്‍ കാറും ലോറിയും കൂട്ടിയിടിച്ച് വയനാട് സ്വദേശി മരിച്ചു. പുല്‍പ്പള്ളി കുറിച്ചിപറ്റ ചരുവിള പുത്തന്‍വീട്ടില്‍ സുന്ദരേശന്‍ (58) ആണ് മരിച്ചത്. ഇദ്ദേഹത്തിന്റെ ഭാര്യ അമ്മിണി (54), സഹോദരന്‍ സുനീഷ്, സുന്ദരേശന്റെ മൂത്ത മകന്‍ സുബിന്റെ മകള്‍ ഗായത്രി (ആറ്)എന്നിവര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. 

മൈസൂര്‍-ഗുണ്ടല്‍പേട്ട് ദേശീയപാതയില്‍ ഗുണ്ടല്‍പേട്ട് പച്ചക്കറി മാര്‍കറ്റിന് സമീപം തിങ്കളാഴ്ച (08.08.2023) മണിയോടെയായിരുന്നു അപകടം. സുന്ദരേശനും കുടുംബാംഗങ്ങളും സഞ്ചരിച്ച കാറും എതിര്‍ ദിശയില്‍ നിന്നെത്തിയ ലോറിയും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. ബെംഗ്‌ളൂറിലുള്ള മകന്‍ സുബിന്റെ വീട്ടില്‍ പോയി മടങ്ങിവരവയാണ് അപകടം ഉണ്ടായത്.

News, National, Accident, Death, Gundalpet, Karnataka, Road Accident, Surendran,  Gundalpet: Man died in road accident.

തിങ്കളാഴ്ച രാവിലെ 10 മണിക്കാണ് ഇവര്‍ ബെംഗ്‌ളൂറില്‍ നിന്നും പുല്‍പ്പള്ളിയിലേക്ക് പുറപ്പെട്ടത്. സുന്ദരേശന്റെ അനുജന്‍ സുനീഷ് ആയിരുന്നു വാഹനമോടിച്ചിരുന്നത്. ഇടിയുടെ ആഘാതത്തില്‍ ലോറിക്കടിയിലായിപോയ കാര്‍ പിന്നീട് ക്രെയിന്‍ ഉപയോഗിച്ച് വലിച്ചു മാറ്റിയതിനുശേഷമാണ് മരണപ്പെട്ട സുന്ദരേശനെ പുറത്തെടുത്തത്. പരുക്കേറ്റവരെ ഗുണ്ടല്‍പേട്ടിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സുബിന്‍, അഖില്‍ എന്നിവര്‍ സുരേന്ദ്രന്റെ മക്കളാണ്. മരുമകള്‍ കാവ്യ.

Keywords: News, National, Accident, Death, Gundalpet, Karnataka, Road Accident, Surendran,  Gundalpet: Man died in road accident.

Post a Comment