നവാഗതരായ ഒരുകൂട്ടം ചെറുപ്പക്കാരുടെ സ്വപ്നം സാക്ഷാത്കരിച്ചിരിക്കുകയാണ് ഡിജിറ്റൽ വിലേജ് സിനിമയിലൂടെയെന്ന് അണിയറ പ്രവർത്തകർ കാസർകോട് പ്രസ് ക്ലബിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കേരള- കർണാടക അതിർത്തിയിലെ കൊച്ചു ഗ്രാമത്തിൽ ചെറുപ്പക്കാരുടെ കൂട്ടായ്മയിൽ നടക്കുന്ന രസകരമായ സംഭവങ്ങളാണ് ഇതിൽ ചിത്രീകരിച്ചിരിക്കുന്നത്. പുതുമുഖങ്ങളെ അണിനിരത്തി ചിത്രീകരണം പൂർത്തിയാക്കിയ ചിത്രത്തിൽ സീതാംഗോളി, കുമ്പള, കാഞ്ഞങ്ങാട് എന്നിവിടങ്ങളിലെ നിരവധി കലാകാരന്മാരും വിവിധ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കാസർകോട്ടെ സീതാംഗോളി, കുമ്പള എന്നീ ഗ്രാമങ്ങളിലാണ് ചിത്രത്തിന്റെ ലൊകേഷൻ.
വികസനം എത്തിപ്പെടാത്ത പഞ്ഞിക്കല്ല് എന്ന ഗ്രാമത്തിലെ മൂന്ന് സുഹൃത്തുക്കൾ ആ ഗ്രാമവാസികളെ ഡിജിറ്റൽ യുഗത്തിലേക്ക് കൂട്ടിക്കൊണ്ട് പോകുന്നതും അതിലേയ്‌ക്കുള്ള ശ്രമവുമാണ് ചിത്രത്തിൽ നർമത്തോടൊപ്പം ദൃശ്യവൽക്കരിക്കുന്നത്. യുലിൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ അഖിൽ മുരളി, ആഷിക് മുരളി എന്നിവർ ചേർന്ന് ആദ്യമായി നിർമിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ശ്രീകാന്ത് നിർവഹിക്കുന്നു. മനു മഞ്ജിത്ത്, സുധീഷ് മറുതളം, വിനായക് ശരത്ചന്ദ്രൻ എന്നിവർ എഴുതിയ വരികൾക്ക് ഹരി എസ് ആർ സംഗീതം പകരുന്നു.
എഡിറ്റിങ് - മനു ഷാജു, വസ്ത്രാലങ്കാരം- സമീറ സനീഷ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- പ്രവീണ്‍ ബി മേനോന്‍, കലാ സംവിധാനം - ജോജോ ആന്റണി, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ - ഉണ്ണി സി, ചീഫ് അസോസിയേറ്റ് കാമറമാന്‍ - സി ആര്‍ നാരായണന്‍, അസോസിയേറ്റ് ഡയറക്ടര്‍ - ജിജേഷ് ഭാസ്‌കര്‍, സൗണ്ട് ഡിസൈനര്‍ - അരുണ്‍ രാമവര്‍മ, ചമയം- ജിതേഷ് പൊയ്യ, ലോകേഷന്‍ മാനജര്‍, കാസ്റ്റിംഗ് ഡയറക്ടര്‍, പ്രൊജക്റ്റ് കോര്‍ഡിനേറ്റര്‍- ജോണ്‍സണ്‍ കാസർകോട്, സ്റ്റില്‍സ്- നിദാദ് കെ എന്‍, ഡിസൈന്‍- യെലോ ടൂത്. വാർത്താസമ്മേളനത്തിൽ അണിയറ പ്രവർത്തകരായ ജോണ്‍സണ്‍ കാസർകോട്, സുധീഷ് മറുതളം, അസിസ്റ്റന്റ് ഡയറക്ടർ സുധി സുദകർ, നടൻ ഹൃഷികേശ് എന്നിവർ സംബന്ധിച്ചു.
Keywords: News, Kasaragod, Kerala, Movie, Film, Onam, Celebrations, Good response to film 'Digital Village'.
< !- START disable copy paste -->