കവർച നടക്കുമ്പോൾ വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. ഭാര്യ സ്വപ്ന കാസർകോട് ടൗണിലെ വാച് കടയിലേക്കും ഇവരുടെ കുട്ടി സ്‌കൂളിലേക്കും അനിൽ കുഷ്യൻ കടയിലേക്കും പോയിരുന്നു. വൈകീട്ട് തിരിച്ചെത്തിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്.
അടുക്കള ഭാഗത്തെ പൂട്ട് തകർത്ത് അകത്ത് കടന്ന മോഷ്ടാവ് കിടപ്പുമുറിയിൽ അലമാര തകർത്താണ് സ്വർണം കൊണ്ടുപോയത്. വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ കാസർകോട് ടൗൺ പൊലീസും വിരലടയാള വിദഗ്ധരും പൊലീസ് നായയും അടക്കമെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തങ്ങളുടെ ആകെയുള്ള സമ്പാദ്യമാണ് നഷ്ടമായതെന്ന് കുടുംബം കാസർകോട് വാർത്തയോട് പറഞ്ഞു.