ദുബൈ: (www.kasargodvartha.com) റണ്‍വേയില്‍ വെള്ളം കയറിയതോടെ എമിറേറ്റ്സിന്റെ ജര്‍മനിയില്‍ നിന്നും ദുബൈയിലേക്കുള്ള വിമാനം റദ്ദാക്കി. കനത്ത മഴ മൂലം ഫ്രാങ്ക്ഫര്‍ട് എയര്‍പോര്‍ടിലെ റണ്‍വേയില്‍ വെള്ളം കയറിയത് കൊണ്ടാണ് ബുധനാഴ്ച (16.08.2023) സര്‍വീസ് റദ്ദാക്കിയത്. യാത്രക്കാരെ അടുത്ത വിമാനത്തില്‍ കയറ്റിയെന്നും പ്രവര്‍ത്തനങ്ങളെല്ലൊം ഷെഡ്യൂള്‍ പ്രകാരം നടന്നതായും എമിറേറ്റ്സ് വക്താവ് അറിയിച്ചു.
ജര്‍മനിയില്‍ കൊടുങ്കാറ്റും ശക്തമായ മഴയും മൂലം നിരവധി വിമാന സര്‍വീസുകളാണ് ബുധനാഴ്ച റദ്ദാക്കിയത്. കനത്ത മഴയില്‍ റണ്‍വേയില്‍ വെള്ളം കയറിയത് മൂലം യാത്രക്കാര്‍ക്ക് നിര്‍ത്തിയിട്ട വിമാനങ്ങളില്‍ തുടരേണ്ട സാഹചര്യവും ഉണ്ടായി. ഏകദേശം 70 വിമാനങ്ങള്‍ റദ്ദാക്കിയിരുന്നു. ഫ്രാങ്ക്ഫര്‍ട് എയര്‍പോര്‍ട്ടിലേക്കുള്ള 23 വിമാനങ്ങള്‍ മറ്റ് വിമാനത്താവളങ്ങളിലേക്ക് വഴിതിരിച്ചു വിട്ടിരുന്നു.
Keywords: Dubai, News, Gulf, World, Top-Headlines, German storm causes flight cancellations, floods.