Join Whatsapp Group. Join now!
Aster MIMS 25/06/2023

General Hospital | ജെനറൽ ആശുപത്രിയിൽ രോഗികളെ കൊണ്ട് നിറയുന്നു; പ്രതികളുമായി പൊലീസ് എത്തിയാൽ നടപടി ക്രമങ്ങൾക്ക് ഏറെ സമയമെടുക്കുന്നു; രോഗികളുടെ കാര്യം കഷ്ടം

കൂടുതൽ ഡോക്ടർമാരെയും ജീവനക്കാരെയും നിയമിക്കണമെന്ന ആവശ്യം ശക്തമായി
കാസർകോട്: (www.kasargodvartha.com) ജെനറൽ ആശുപത്രിയിൽ രോഗികളെ കൊണ്ട് നിറയുന്നു. 2000 ലധികം രോഗികളാണ് ഒരു ദിവസം കാസർകോട് ജെനറൽ ആശുപത്രിയിൽ എത്തുന്നതെന്നാണ് കണക്ക്. ഇവയിൽ പലതും പകർച്ചപ്പനി മൂലമാണ് എത്തുന്നത്. ആശുപത്രിയിൽ എത്തുന്ന രോഗികൾക്ക് ചികിത്സ ലഭിക്കുന്നുണ്ടെങ്കിലും തിരക്കിന് അനുസരിച്ച് കൂടുതൽ ഡോക്ടർമാരെയും ജീവനക്കാരെയും നിയമിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
  
General Hospital overflowing with patients



മലയോരത്ത് നിന്നും വരെ ആളുകൾ ഇവിടെ വരുന്നുണ്ട്. ആവശ്യത്തിന് മരുന്നും ലാബ് അടക്കമുള്ള പരിശോധനയ്ക്ക് കുറഞ്ഞ ചിലവും ഉള്ളത് കൊണ്ട് പാവപ്പെട്ട നിരവധി പേർ കിലോമീറ്ററുകൾ താണ്ടി ജെനറൽ ആശുപത്രിയിൽ എത്തുന്നുണ്ട്.

അതേസമയം രാത്രി ഒപിയിൽ രോഗികൾ കൂട്ടത്തോടെയുണ്ടാകുമ്പോൾ, പൊലീസ് അടിപിടി കേസുകളിലും മറ്റും പെട്ട പ്രതികളുമായി എത്തിയാൽ നടപടി ക്രമങ്ങൾക്ക് ഏറെ സമയമെടുക്കുന്നത് രോഗികൾക്ക്

പ്രയാസം സൃഷ്ടിക്കുന്നു. മൊഴിയെടുക്കുന്നത് അടക്കമുള്ള കാര്യങ്ങൾക്ക് ഒരു മണിക്കൂറോളം സമയം വേണ്ടി വരുന്നു. ഇതേസമയം രോഗികൾക്ക് ദീർഘനേരം പുറത്ത് കാത്തിരിക്കേണ്ട അവസ്ഥയാണ്. ഡോക്ടർമാർ കുറവാണ് എന്നതാണ് രോഗികളെ വലയ്ക്കുന്നത്.

വെള്ളം കുടിക്കാൻ പോലും സമയം ലഭിക്കാതെയാണ് പല ഡോക്ടർമാരും രോഗികളെ പരിശോധിക്കുന്നത്. രോഗികളുടെ ബാഹുല്യം ആരോഗ്യ പ്രവർത്തകരെ തളർത്തുകയാണ്. ഡോക്ടർമാരെയും ജീവനക്കാരെയും കൂടുതൽ നിയമിച്ച് ദുരിതത്തിന് പരിഹാരം കാണണമെന്നാണ് ജനങ്ങൾ ആവശ്യപ്പെടുന്നത്.

video uploading.....

Keywords: General Hospital, Patients,  Malayalam News, News, Top-Headlines, Malayalam-News, Kasargod, Kasaragod-News, General Hospital overflowing with patients.

Post a Comment