ജിദ്ദ: (www.kasargodvartha.com) ജിദ്ദയിലെ മുന്‍ ഫുട്ബാള്‍ താരം സുല്‍ഫീകര്‍ (62) നാട്ടില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. മലപ്പുറം വണ്ടൂര്‍ പഴയ ചന്തക്കുന്ന് സ്വദേശിയാണ് അദ്ദേഹം. മലപ്പുറം ജില്ല ഫുട്ബാള്‍ ടീമിന്റെ പ്രതിരോധ നിരയില്‍ കളിച്ചിരുന്ന സുല്‍ഫീകര്‍ ജിദ്ദയിലെ സിഫ് ലീഗ് ടൂര്‍ണമെന്റുകളിലും ബൂട്ടണിഞ്ഞിരുന്നു.
ആരംഭകാലം മുതല്‍ എസിസി ടീമിന് വേണ്ടി കളിക്കാരനായും സംഘാടകനായും ടീം മാനേജറായും ദീര്‍ഘകാലം പ്രവര്‍ത്തിച്ചു. ജിദ്ദയില്‍ സുഹൈര്‍ ഫായസ് എന്ന കംപനിയില്‍ ജോലി ചെയ്തുകൊണ്ടിരിക്കെ മൂന്ന് വര്‍ഷം മുമ്പ് നടത്തിയ ഹൃദയ ശസ്ത്രക്രിയക്ക് ശേഷം ഇദ്ദേഹം നാട്ടില്‍ സ്ഥിരതാമസമാക്കിയിരുന്നു.
പിതാവ്: പരേതനായ ഏലാട്ടുപറമ്പില്‍ അബു. ഭാര്യ: മുംതാസ്. മക്കള്‍: റംസി, ശാമില്‍, നൈശ. മരുമകള്‍: നാശിദ. സഹോദരങ്ങള്‍: സിദ്ദീഖ്, കമാല്‍, ഉമര്‍, ബാപ്പു, ശംസുദ്ദീന്‍, ഖമറുദ്ദീന്‍, ഖദീജ, ജമീല, ഫൗസിയ, ആഇശ. മൃതദേഹം തിങ്കളാഴ്ച രാവിലെ വണ്ടൂര്‍ പള്ളിക്കുന്ന് പള്ളി മഖ്ബറയില്‍ ഖബറടക്കി.
Keywords: Gulf, World, To-Headlines, Jeddah, Former Football Player, Malappuram, Sulfikar, Former Jeddah football player died.