ഭക്ഷ്യ സുരക്ഷാ നിയമം നിലനിൽക്കെ ഭക്ഷ്യസുരക്ഷാ വകുപ്പിനാണ് ഹോടെൽ പരിശോധിക്കാനുള്ള അധികാരം. എന്നാൽ മറ്റു ചിലർ ഹോടെലുകളിൽ എത്തി ചായക്ക് വില വർധിപ്പിക്കാൻ ആരാണ് നിങ്ങൾക്ക് അനുമതി നൽകിയതെന്നുള്ള രീതിയിലുള്ള ചോദ്യവും പെരുമാറ്റവും ഒരുതലത്തിലും ന്യായീകരിക്കാൻ കഴിയില്ല. ഇത്തരത്തിൽ ചോദ്യം ചെയ്യണമെങ്കിൽ ഇൻഡ്യൻ റെയിൽവേക്ക് സമാനമായ രീതിയിൽ സംസ്ഥാനത്തെ ഭക്ഷ്യ സുരക്ഷാ നിയമങ്ങളിലും മാറ്റങ്ങൾ വരുത്തണമെന്നും ഭാരവാഹികൾ പറഞ്ഞു.
ജില്ലയിലെ അസോസിയേഷൻ അംഗങ്ങൾ എല്ലാവരും തന്നെ ഭക്ഷ്യസുരക്ഷ ലൈസൻസ് എടുത്തവരും ഫോസ് ടാഗ് ട്രെയിനിങ് ലഭിച്ചവരുമാണ്. തിരക്കുള്ള സമയങ്ങളിൽ ഹോടെലിൽ കയറിയുള്ള ചിലരുടെ നടപടി തികച്ചും പ്രതിഷേധാർഹമാണെന്നും ഇവർ കൂട്ടിച്ചേർത്തു. കഴിഞ്ഞ ദിവസം വെള്ളരിക്കുണ്ടിലും, മറ്റു മലയോര പ്രദേശങ്ങളിലും ചിലർ നടത്തിയ ഹോടെൽ പരിശോധനയിൽ അസോസിയേഷൻ ശക്തമായി പ്രതിഷേധിച്ചു.
ഗ്യാസിനും പാലിനും മറ്റു നിത്യോപയോഗ സാധനങ്ങൾക്കും എല്ലാം ഇരട്ടിയിലധികമാണ് വിലവർധനവ് ഉണ്ടായിരിക്കുന്നത്. ഈ സാഹചര്യത്തിൽ ഹോടെൽ വ്യവസായം തന്നെ കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത്. ഇത്തരം സാഹചര്യങ്ങളിൽ തിരക്കുള്ള സമയത്ത് പരിശോധനയുടെ പേരിൽ ചില ഉദ്യോഗസ്ഥർ നടത്തുന്ന ആഭാസങ്ങൾ ഒരുതരത്തിലും അംഗീകരിക്കാൻ കഴിയില്ലെന്ന് ഭാരവാഹികൾ കുറ്റപ്പെടുത്തി. ഭക്ഷ്യ സുരക്ഷാ വകുപ്പും മറ്റു പരിശോധിക്കൻ അധികാരമുള്ളവരും ഏത് സമയത്തും പരിശോധിക്കുകയും ന്യൂനതകൾ ചൂണ്ടിക്കാട്ടിയാൽ അത് പരിഹരിക്കുവാൻ ഹോടെൽ ഉടമകൾ എല്ലാ സമയത്തും ബാധ്യസ്ഥരാണെന്നും അസോസിയേഷൻ ഭാരവാഹികൾ പ്രസ്താവനയിൽ വ്യക്തമാക്കി.
Keywords: News, Kasaragod, Kerala, Food Safety, FSSAI, Hotel Owners, Indian Railway, Milk, Gas, Food safety officials can visit restaurants at any time, Hotel Owners.
< !- START disable copy paste -->