Join Whatsapp Group. Join now!
Aster MIMS 25/06/2023

Rescues | കിണര്‍ ശുചിയാക്കുന്നതിനിടെ യുവാവ് പിടിവിട്ട് കിണറ്റില്‍ വീണു; രക്ഷകരായി അഗ്‌നിരക്ഷാ സേന

പരുക്കൊന്നും പറ്റിയില്ലെന്നത് ആശ്വാസം പകര്‍ന്നു Fire Force, Rescues, Ananagoor, കാസറഗോഡ് വാര്‍ത്തകള്‍, Kerala News
അണങ്കൂര്‍: (www.kasargodvartha.com) കിണറിന്റെ ഉള്‍വശം ശുചിയാക്കുന്നതിനിടെ കയറില്‍ നിന്ന് പിടിവിട്ട് കിണറ്റിലേക്ക് വീണ യുവാവിനെ അഗ്‌നിരക്ഷാ സേന രക്ഷപ്പെടുത്തി. അണങ്കൂര്‍ അറഫ റോഡിലെ അശ്റഫ് (40) ആണ് അപകടത്തില്‍പെട്ടത്. ചൊവ്വാഴ്ച രാവിലെ 10.30 മണിയോടെയാണ് സംഭവം.
              
Fire Force, Rescues, Ananagoor, Kerala News, Malayalam News, Kasaragod News, Fire force rescues youth who fell down well.

ഇലക്ട്രീഷ്യനായ അശ്റഫ് സ്വന്തം വീട്ട് മുറ്റത്തെ കിണറിന്റെ ഉള്‍വശത്തെ കാട് വെട്ടാന്‍ കയറില്‍ പിടിച്ച് ഇറങ്ങിയതായിരുന്നു. കിണറിന് മുകളിലെ കമ്പി വേലിയില്‍ കൂടി പടവുകളില്‍ നിന്ന് മാറിയാണ് കയര്‍ കെട്ടിയിറങ്ങിയത്. അതിനാല്‍ തന്നെ അബദ്ധത്തില്‍ കയറിന്റെ പിടിവിട്ടപ്പോള്‍ പടവുകളില്‍ ചവിട്ടാനാവാതെ പിടിവിട്ട് താഴേക്ക് പതിക്കുകയായിരുന്നു. 50 അടി താഴ്ചയുള്ള കിണറ്റിലാണ് യുവാവ് വീണത്.
           
Fire Force, Rescues, Ananagoor, Kerala News, Malayalam News, Kasaragod News, Fire force rescues youth who fell down well.

വിവരം ലഭിച്ചതിനെത്തുടര്‍ന്ന് കാസര്‍കോട് അഗ്‌നിരക്ഷാ സേനയിലെ അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ ടി സന്തോഷ് കുമാറിന്റെ നേതൃത്വത്തില്‍ അഗ്‌നിരക്ഷാസേന സ്ഥലത്തെത്തി. ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫിസര്‍ പി ഇ ജീവന്‍ കിണറ്റില്‍ ഇറങ്ങിയാണ് അശ്‌റഫിനെ രക്ഷപ്പെടുത്തിയത്. യുവാവിന് പരുക്കൊന്നും പറ്റിയില്ലെന്നത് ആശ്വാസം പകര്‍ന്നു. അഗ്‌നിരക്ഷാ സേനാംഗങ്ങളായ കെ വി മനോഹരന്‍, ശബില്‍ കുമാര്‍, എംകെ അരുണ്‍, ശംനാദ്, ഉമര്‍ എന്നിവരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി.

Keywords: Fire Force, Rescues, Ananagoor, Kerala News, Malayalam News, Kasaragod News, Fire force rescues youth who fell down well.
< !- START disable copy paste -->

Post a Comment