Join Whatsapp Group. Join now!
Aster MIMS 25/06/2023

Rescued | 'പെട്രോള്‍ ഒഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതിയെ അഗ്‌നി രക്ഷാസേനയും പൊലീസും ചേര്‍ന്ന് രക്ഷപ്പെടുത്തി'

സാക്ഷ്യം വഹിച്ചത് നാടകീയ സംഭവങ്ങള്‍ക്ക് Fire force, Police, Thrikaripur, കാസറഗോഡ് വാര്‍ത്തകള്‍
തൃക്കരിപ്പൂര്‍: (www.kasargodvartha.com) പെട്രോള്‍ ഒഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതിയെ അഗ്‌നി രക്ഷാസേനയും പൊലീസും ചേര്‍ന്ന് രക്ഷപ്പെടുത്തി. കോയോങ്കര മൃഗാശുപത്രിക്ക് സമീപം ക്വാര്‍ടേഴ്‌സില്‍ താമസിക്കുന്ന ചിറ്റാരിക്കാല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ 36കാരിയാണ് ആത്മഹത്യ ശ്രമം നടത്തിയതെന്ന് അധികൃതര്‍ പറഞ്ഞു.
   
Fire force, Police, Thrikaripur, Kerala News, Kasaragod News, Malayalam News, Fire force and Police rescued woman.

പൊലീസ് പറയുന്നത് ഇങ്ങനെ: 'വാതില്‍ പൂട്ടി മുറിക്കകത്ത് കയറി ശരീരത്തില്‍ മുഴുവന്‍ പെട്രോള്‍ ഒഴിച്ച് ആത്മഹത്യാ ഭീഷണി മുഴക്കിയ യുവതിയെ തൃക്കരിപ്പൂര്‍ അഗ്‌നി രക്ഷാനിലയത്തിലെ സേനാംഗങ്ങളും പൊലീസും തന്ത്രപൂര്‍വം കീഴ്‌പ്പെടുത്തുകയായിരുന്നു. ദേഹത്തും മുറിയിലും മുഴുവന്‍ പെട്രോള്‍ തളം കെട്ടി നിന്നിരുന്നു.

കയ്യില്‍ തീപ്പെട്ടി പിടിച്ചുനിന്ന യുവതിയെ വളരെ തന്ത്രപൂര്‍വം വാതില്‍ തുറന്നു ആദ്യം കയ്യിലെ തീപ്പെട്ടി വെള്ളം പമ്പ് ചെയ്തു നനക്കുകയായിരുന്നു. തീ കത്തിച്ചിരുന്നെങ്കില്‍ കെട്ടിടം ഒന്നാകെ തന്നെ കത്തിയമരുമായിരുന്നു. യുവതി മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നു. പിതാവിനൊപ്പമാണ് യുവതി താമസിക്കുന്നത്. യുവതിക്ക് രണ്ട് മക്കളുണ്ട്. കുട്ടികള്‍ സ്‌കൂളില്‍ പോയിരിക്കുകയായിരുന്നു.
             
Fire force, Police, Thrikaripur, Kerala News, Kasaragod News, Malayalam News, Fire force and Police rescued woman.

തൊട്ടടുത്ത താമസക്കാര്‍ പെട്രോളിന്റെ മണം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് യുവതിയെ പെട്രോള്‍ ഒഴിച്ച നിലയില്‍ കണ്ടെത്തിയത്. തൊട്ടടുത്ത നടക്കാവിലെ അഗ്‌നി രക്ഷാ ഉദ്യോഗസ്ഥന്‍ നിമിഷ നേരം കൊണ്ട് കുതിച്ചെത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്'.

Keywords: Fire force, Police, Thrikaripur, Kerala News, Kasaragod News, Malayalam News, Fire force and Police rescued woman.
< !- START disable copy paste -->

Post a Comment