Join Whatsapp Group. Join now!
Aster MIMS 25/06/2023

Booked | ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ്; പയ്യന്നൂരില്‍ 4 കേസുകള്‍ കൂടി

നടപടി സ്ഥാപന ഉടമയ്‌ക്കെതിരെ Fashion Gold Deposit Scam, Police, Booked, Court Order, Kerala News
പയ്യന്നൂര്‍: (www.kasargodvartha.com) വന്‍ ലാഭവിഹിതം തരാമെന്ന് വിശ്വസിപ്പിച്ച് സ്വര്‍ണവും പണവും നിക്ഷേപമായി സ്വീകരിച്ച് വഞ്ചിച്ചെന്ന സംഭവത്തില്‍ പയ്യന്നൂരിലെ ഫാഷന്‍ ഗോള്‍ഡ് സ്വര്‍ണാഭരണ സ്ഥാപന മേധാവിക്കെതിരെ നിക്ഷേപകരായ നാലു പേര്‍ നല്‍കിയ പരാതിയില്‍ കോടതി നിര്‍ദേശപ്രകാരം പയ്യന്നൂര്‍ പൊലീസ് കേസെടുത്തു.

Fashion gold deposit scam 4 more case registered in Payyanur, Payyanur, News, Fashion Gold, Deposit Scam, Police, Booked, Complaint, Investment, Court Order, Kerala News .

ഒരു ലക്ഷം രൂപയ്ക്ക് മാസം ആയിരം രൂപ ലാഭം തരാമെന്ന് വിശ്വസിപ്പിച്ച് രാമന്തളി വടക്കുമ്പാട് സ്വദേശി അബ്ദുല്‍ ഖാദറില്‍ നിന്നും പതിനഞ്ച് ലക്ഷം രൂപയും, പയ്യന്നൂര്‍ കവ്വായിയിലെ യു വി നഫീസയില്‍ നിന്നും ആറ് ലക്ഷം രൂപയും, കവ്വായിയിലെ ഖമറുന്നീസയില്‍ നിന്നും 208 ഗ്രാം സ്വര്‍ണവും, രാമന്തളി സ്വദേശിനി സെറീനയില്‍ നിന്നും 150 ഗ്രാം സ്വര്‍ണവും നിക്ഷേപമായി വാങ്ങിയശേഷം കൊടുത്ത പണമോ സ്വര്‍ണമോ തിരിച്ചു കൊടുക്കുകയോ ലാഭ വിഹിതം നല്‍കുകയോ ചെയ്യാതെ വഞ്ചിച്ചുവെന്ന പരാതിയിലാണ് ഫാഷന്‍ ഗോള്‍ഡ് സ്ഥാപന ഉടമ ചന്തേരയിലെ പൂക്കോയ തങ്ങള്‍ക്കെതിരെ കേസെടുത്തത്.

2015 മുതല്‍ 2019 വരെയുള്ള കാലയളവിലാണ് സ്വര്‍ണവും പണവും നാലു പേരില്‍ നിന്നും നിക്ഷേപമായി സ്വീകരിച്ച ശേഷം വഞ്ചിച്ചതെന്നാണ് പരാതി. നേരത്തെ ഇത്തരത്തില്‍ പയ്യന്നൂര്‍ പൊലീസ് നിക്ഷേപകരായ നിരവധി പരാതിക്കാരില്‍ നിന്നും കേസെടുത്തിരുന്നു. കേസുകള്‍ കോടതിയില്‍ വിചാരണയിലാണ്.

Keywords: Fashion gold deposit scam 4 more case registered in Payyanur, Payyanur, News, Fashion Gold, Deposit Scam, Police, Booked, Complaint, Investment, Court Order, Kerala News .
< !- START disable copy paste -->

Post a Comment