Join Whatsapp Group. Join now!
Aster MIMS 25/06/2023

Elope Case | കാമുകനൊപ്പം ഒളിച്ചോടിയ ഭർതൃമതി പൊലീസിൽ ഹാജരായി; യുവതിക്കെതിരെ കുട്ടികളെ സംരക്ഷിക്കാതെ ഉപേക്ഷിച്ച് പോയതിനുള്ള വകുപ്പും ചേർത്തു

'വീടുവിട്ടത് 2 മക്കളെ തനിച്ചാക്കി' Elope, Chandera, Police, കാസറഗോഡ് വാർത്തകൾ, Malayalam News, Police FIR
പടന്ന: (www.kasargodvartha.com) രണ്ട് കുട്ടികളുടെ മാതാവായ യുവതി വിവാഹിതനായ യുവാവിനൊപ്പം ഒളിച്ചോടിയ സംഭവത്തിൽ ഭർതൃമതിക്കെതിരെ കുട്ടികളെ സംരക്ഷിക്കാതെ ഉപേക്ഷിച്ച് പോയതിനുള്ള വകുപ്പും കേസിൽ ചേർത്തു. അതിനിടെ ബുധനാഴ്ച വൈകീട്ടോടെ യുവതി ചന്തേര പൊലീസിൽ ഹാജരായി. പൊലീസ് അന്വേഷിക്കുന്ന വിവരം അറിഞ്ഞാണ് ചന്തേര പൊലീസ് സ്റ്റേഷൻ പരിധിയിലെ ഹസീന (32) സ്റ്റേഷനിൽ ഹാജരായത്.

News, Kerala, Kasaragod, Padanna, Elope, Chandera, Police, Woman, Complaint, Case, Investigation, Eloped woman appeared at police station.

13 വയസുള്ള മകളെയും എട്ട് വയസുള്ള മകനെയും ഉപേക്ഷിച്ച് പോയതിനാണ് യുവതിക്കെതിരെ ജാമ്യമില്ലാ വകുപ്പും ചേർത്തത്. യുവതിയെ വ്യാഴാഴ്ച ഉച്ചയോടെ കോടതിയിൽ ഹാജരാക്കും. ഞായറാഴ്ച ഉച്ചയ്ക്ക് സുഹൃത്തിന്റെ വീട്ടിലേക്ക് പോകുന്നുവെന്ന് പറഞ്ഞാണ് ഹസീന വീടുവിട്ടതെന്ന് മാതാവ് ചന്തേര പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. യുവതിയുടെ ഭർത്താവ് ഗൾഫിലാണ്.

News, Kerala, Kasaragod, Padanna, Elope, Chandera, Police, Woman, Complaint, Case, Investigation, Eloped woman appeared at police station.

കാമുകനായ ചന്തേര പൊലീസ് സ്റ്റേഷൻ പരിധിയിലെ സമദിനൊപ്പമാണ് (37) ഇവർ ഒളിച്ചോടിയത്. യുവാവിനും ഭാര്യയും 13 വയസുള്ള മകനുമുണ്ട്. യുവതി വയനാട്ടിലെയും എറണാകുളത്തേയും റിസോർടിലടക്കം താമസിച്ചാണ് കഴിഞ്ഞ ദിവസം തിരിച്ചെത്തിയതെന്ന് പൊലീസ് പറഞ്ഞു.

Keywords: News, Kerala, Kasaragod, Padanna, Elope, Chandera, Police, Woman, Complaint, Case, Investigation, Eloped woman appeared at police station.
< !- START disable copy paste -->

Post a Comment