ഏഴ് വർഷമായി ഭർത്താവിനൊപ്പം ബെംഗ്ളൂറിൽ താമസിച്ചുവരികയായിരുന്നു യുവതി. അതിനിടെയാണ് യുവാവിനെ പരിചയപ്പെടുന്നതും പ്രണയത്തിലാകുന്നതും. തുടർന്ന് യുവാവിനൊപ്പം യുവതി ബെംഗ്ളൂറിൽ നിന്ന് മുങ്ങുകയായിരുന്നു. മൂന്ന് ദിവസമായി ഇവർ ബദിയഡുക്കയിൽ താമസിച്ച് വരികയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
കേരളത്തിന് പുറത്തുള്ളവരെ താമസിപ്പിക്കുന്നവർ പൊലീസിൽ വിവരം നൽകണമെന്ന നിർദേശത്തെ തുടർന്ന് ബദിയഡുക്കയിലെ വീട്ടുടമ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇരുവരെയും കുറിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഒളിച്ചോടിയ കമിതാക്കളാണെന്ന് കണ്ടെത്തിയത്. തുടർന്ന് യുവതിയെ മഹിളാ മന്ദിരത്തിലേക്ക് മാറ്റി. യുവാവിനെ നേപാൾ സ്വദേശിയായ സുഹൃത്തിനൊപ്പവും വിട്ടു. തുടർ നടപടികൾ സ്വീകരിച്ച് വരികയാണെന്ന് പൊലീസ് കാസർകോട് വാർത്തയോട് പറഞ്ഞു.
Keywords: News, Kasaragod, Kerala, Elope, Badiadka, Police, Custody, Investigation, Eloped couples found in Badiadka.
< !- START disable copy paste -->