Join Whatsapp Group. Join now!
Aster MIMS 25/06/2023

Protest | കുട്ടികളെ ഉപേക്ഷിച്ച് വീട് വിട്ടുപോകുന്ന മാതാപിതാക്കളുടെ നിലപാടിനെതിരെ വേറിട്ട പ്രതിഷേധവുമായി പടന്നയിലെ സ്ത്രീകൾ

'കുട്ടികളെ ലഹരിക്ക് അടിമയാക്കുന്ന സംഘങ്ങൾക്കെതിരെയും നടപടി വേണം' Elope, Woman, കാസറഗോഡ് വാർത്തകൾ, Malayalam News
പടന്ന: (www.kasargodvartha.com) കുട്ടികളെ ഉപേക്ഷിച്ച് വീട് വിട്ടുപോകുന്ന മാതാപിതാക്കളുടെ നിലപാടിനെതിരെ പടന്നയിൽ സ്ത്രീകളുടെ വേറിട്ട പ്രതിഷേധം. കഴിഞ്ഞ ദിവസം ചന്തേര പൊലീസ് സ്റ്റേഷൻ പരിധിയിലെ രണ്ട് കുട്ടികളുടെ മാതാവായ യുവതിയും, ഭാര്യയും കുട്ടിയുമുള്ള യുവാവും ഒളിച്ചോടിപ്പോയതിന് പിന്നാലെയാണ് ഇത്തരക്കാർക്ക് കടുത്ത ശിക്ഷ നൽകണമെന്ന് ആവശ്യപ്പെട്ട് 'ഉമ്മമാരുടെ രോദനം' എന്ന കൂട്ടായ്മയുടെ നേതൃത്വത്തിൽ 30 ലേറെ സ്ത്രീകൾ പ്രതിഷേധവുമായി രംഗത്തുവന്നത്.

News, Kasaragod, Kerala, Protest, Women, Social Media, Viral, Elope: Mothers protest goes viral on social media.

വിവാഹ ജീവിതത്തിൽ പൊരുത്തപ്പെടാൻ കഴിയാതെ പോകുന്നുവെങ്കിൽ പരസ്പര സമ്മതത്തോടെയുള്ള വിവാഹ മോചനം നേടണമെന്നും കുടുംബത്തിന്റെയും നാടിന്റെയും സമാധാന അന്തരീക്ഷം തകർക്കുന്ന പ്രവർത്തനങ്ങളിൽ നിന്ന് വിട്ടുനിൽക്കണമെന്നും പ്രതിഷേധത്തിൽ ആവശ്യപ്പെട്ടു. ഇത്തരത്തിൽ കുട്ടികളെ ഉപേക്ഷിച്ച് പോകുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ഇത്തരം പ്രവൃത്തികളിലൂടെ കുട്ടികൾ മാനസിക സമ്മർദം നേരിടുന്നത് വേദനയുണ്ടാക്കുന്നതാണെന്നും അതുകൊണ്ട് തന്നെ അവകാശങ്ങൾക്കായി ഏതറ്റം വരെ പോകുമെന്നും സ്ത്രീകൾ ഒളിച്ചോട്ടക്കാർക്ക് മുന്നറിയിപ്പ് നൽകി.

ചൂഷണങ്ങൾക്കും പീഡനങ്ങൾക്കും വിധേയരാകുന്ന കുട്ടികൾ, സ്ത്രീകൾ, പുരുഷന്മാർ എന്നിവർക്ക് നീതി ഉറപ്പാക്കാൻ കൂട്ടായ്‌മ മുന്നിൽ ഉണ്ടാകുമെന്നും ഇവർ വ്യക്തമാക്കി. നാട്ടിൽ ലഹരി മാഫിയ വിലസുകയാണെന്നും കുട്ടികളെ ലഹരിക്ക് അടിമയാക്കുന്ന ഇത്തരം സംഘങ്ങൾക്കെതിരെ ശക്തമായ നടപടി വേണമെന്നും ഇവർ ആവശ്യം ഉന്നയിച്ചു.

News, Kasaragod, Kerala, Protest, Women, Social Media, Viral, Elope: Mothers protest goes viral on social media.


Keywords: News, Kasaragod, Kerala, Protest, Women, Social Media, Viral, Elope: Mothers protest goes viral on social media.
< !- START disable copy paste -->

Post a Comment