മംഗളൂറു: (www.kasargodvartha.com) രോഗിയുമായി സഞ്ചരിച്ച ആംബുലന്‍സ് മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. ബെല്‍ത്തങ്ങാടി ഗുരുവയങ്കര സ്വദേശി കെ ശബീര്‍ (34) ആണ് മരിച്ചത്. ബണ്ട്വാള്‍ താലൂകിലെ നവൂര്‍ ഗ്രാമത്തിലെ ഹഞ്ചിക്കാട്ടില്‍ വെള്ളിയാഴ്ച(18.08.2023)യാണ് അപകടം നടന്നത്. ബെല്‍ത്തങ്ങാടിയില്‍ നിന്ന് രോഗിയുമായി ശബീര്‍ മംഗളൂറിലെ ആശുപത്രിയിലേക്ക് വരികയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
റോഡിന്റെ ഇടതുവശത്തേക്ക് നീങ്ങിയ വാഹനത്തിന്റെ നിയന്ത്രണം വിടുകയായിരുന്നു. തുടര്‍ന്ന് വാഹനം മൂന്ന് തവണ മറിഞ്ഞ് റോഡിന്റെ വലതുവശത്ത് നിന്നു. പരുക്കേറ്റ ശബീറിനെയും രോഗിയെയും ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി.
എന്നാല്‍ ചികിത്സയ്ക്കിടെ ശബീര്‍ മരണത്തിന് കീഴടങ്ങി. സംഭവത്തില്‍ ഇന്‍ഡ്യന്‍ ശിക്ഷാ നിയമത്തിലെ 279, 337, 304 (എ) വകുപ്പുകള്‍ പ്രകാരം കേസെടുത്തതായി പൊലീസ് അറിയിച്ചു.
Keywords: Mangalore, News, National, Top-Headlines, Accident, Bantwal, Driver, Ambulance, K Shabir, Ambulance Driver.