സാമൂഹ്യ വിരുദ്ധരും കൊലയാളികളും കൊള്ളക്കാരും കള്ളന്മാരും ക്വടേഷൻ സംഘങ്ങളും മയക്കുമരുന്ന് മാഫിയകളും പൊലീസിന്റെ മൂക്കിന് മുന്നിൽ വിലസി നടക്കുന്ന നമ്മുടെ നാട്ടിൽ നിരപരാധികളെ ഓടിച്ചിട്ട് പിടിക്കാനും കയ്യാമം വെക്കാനും കള്ളക്കേസിൽ കുടുക്കാനും ചില പൊലീസുകാർ കാണിക്കുന്ന അമിതാവേശം അപകടകരമാണ്. ജീവിക്കാൻ വേണ്ടി തെരുവോരങ്ങളിൽ ചെറുനാരങ്ങ വിൽക്കുന്നവനോടും മീൻ വിൽപന നടത്തുന്നവനോടും ചില പൊലീസ് ഉദ്യോഗസ്ഥർ കാണിക്കുന്ന പരാക്രമത്തിൻ്റെ ഒരംശം നാട്ടിലെ ക്രിമിനലുകളോട് കാണിച്ചിരുന്നെങ്കിൽ നമ്മുടെ നാട് എന്നേ നന്നായേനെ.
കോടിക്കണക്കിന് രൂപ ചിലവഴിച്ച് സ്ഥാപിച്ച എഐ കാമറക്ക് താഴെ പൊലീസ് ജീപ് വെച്ച് വാഹന പരിശോധന നടത്തുന്ന കാസർകോട്ടെ പൊലീസുകാർ വാഹന പരിശോധനകൾക്ക് സംസ്ഥാന പൊലീസ് മേധാവി നൽകിയ മാർഗ നിർദേശങ്ങൾ പാടെ ലംഘിക്കുകയാണ്. നിയമ ലംഘനങ്ങൾ കണ്ടെത്താനും വാഹനങ്ങളുടെ നമ്പറെടുത്ത് പിഴ ഈടാക്കാനും ശിക്ഷിക്കാനും സംവിധാനങ്ങളുള്ള നമ്മുടെ നാട്ടിൽ പരിശോധനയുടെ പേരിൽ പോലീസ് ഭയപ്പെടുത്തി ഓടിച്ച് കൊല്ലുന്നത് അവസാനിപ്പിക്കണമെന്നും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ നിയോഗിക്കപ്പെട്ട പൊലീസ് ജനങ്ങളെ കൊല്ലുന്നത് അത്യന്തം പ്രതിഷേധാർഹമാണെന്നും അബ്ദുർ റഹ്‌മാൻ കൂട്ടിച്ചേർത്തു.
Keywords: News, Kasargod, Kerala, Muslim League, Kumbla, Police, Angadimogar, Investigation, Accident, Death of Farhas: A Abdur Rahman slams police.
< !- START disable copy paste -->