പൊലീസ് പിന്തുടർന്നതാണ് വിദ്യാർഥികൾ സഞ്ചരിച്ച കാർ അപകടത്തിൽ പെടാൻ കാരണമായതെന്നാണ് ആരോപണം. കുറ്റക്കാരായ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം ലീഗ്, യൂത് ലീഗ്, ഡിവൈഎഫ്ഐ, എസ് ഡി പി ഐ തുടങ്ങിയ രാഷ്ട്രീയ പാർടികളും യുവജന സംഘടനകളും രംഗത്തുവന്നിരുന്നു. യൂത് ലീഗ് പ്രവർത്തകർ പൊലീസ് സ്റ്റേഷൻ ഉപരോധിക്കുകയും ചെയ്തു. ബുധനാഴ്ച മുസ്ലിം ലീഗ് പൊലീസ് സ്റ്റേഷനിലേക്ക് ബഹുജന മാർചും പ്രഖ്യാപിച്ചിട്ടുണ്ട്. ജനപ്രതിനിധികളും പൊലീസിനെതിരെ വിമർശനം ഉന്നയിച്ചിരുന്നു.
പൊലീസിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ഫർഹാസിന്റെ മാതാവ് മുഖ്യമന്ത്രിക്കും മനുഷ്യാവകാശ കമീഷനും പരാതി നൽകിയിരുന്നു. ഈ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിലാണ് മൂന്ന് പൊലീസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയത്. ഇവരെ കൺട്രോൾ റൂമിലേക്കാണ് മാറ്റി നിയമിച്ചിരിക്കുന്നത്. അതേസമയം കുറ്റക്കാരായ പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്യണമെന്നാണ് വിദ്യാർഥിയുടെ കുടുംബവും രാഷ്ട്രീയ പാർടികളും ആവശ്യപ്പെടുന്നത്. ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ശേഷം റിപോർട് ലഭിച്ചയുടനെ ഇക്കാര്യത്തിൽ തുടർ നടപടികൾ ഉണ്ടാവുമെന്നാണ് ജില്ലാ പൊലീസ് മേധാവി ഉറപ്പ് നൽകിയിരിക്കുന്നതെന്ന് എംഎൽഎമാരായ എൻഎ നെല്ലിക്കുന്നും എകെഎം അശ്‌റഫും അറിയിച്ചിട്ടുണ്ട്.
Keywords: News, Kumbala, Kasaragod, Kerala, Transferred, Protest, Police, Angadimogar, Investigation, Accident, Death of Farhas: 3 police officers including SI transferred.
< !- START disable copy paste -->