സീതാംഗോളിയിലെ കൺവെൻഷൻ സെന്ററിൽ ബുധനാഴ്ച രാവിലെ 11.30 മണിയോടെയാണ് വിവാഹ ചടങ്ങുകൾ നടന്നത്. പ്രമുഖ പണ്ഡിതൻ സയ്യിദ് എൻ പി എം സൈനുൽ ആബിദീൻ തങ്ങൾ കുന്നുംങ്കൈ നികാഹിന് നേതൃത്വം നൽകി. തളങ്കര മാലിക് ദീനാർ മസ്‌ജിദ് ഖത്വീബ് അബ്ദുൽ മജീദ് ബാഖവി ഖുത്ബ നിർവഹിച്ചു. രാഷ്ട്രീയ, മത, സാമൂഹിക, സാംസ്കാരിക, വ്യാവസായിക, കായിക രംഗത്തെ പ്രമുഖർ പങ്കെടുത്തു.
തളങ്കരയ കടവത്തെ പരേതരായ ബി കെ മൊയ്‌ദു-നഫീസ ദമ്പതികളുടെ മകനാണ് അസ്ഹറുദ്ദീൻ. വികറ്റ് കീപർ ബാറ്റ്സ്മാനായ താരം 2021ലെ സയ്യിദ് മുശ്താഖ് ടി20 ദേശീയ ടൂർണമെന്റിൽ അതിവേഗ സെഞ്ച്വറി നേടിയതോടെയാണ് ശ്രദ്ധിക്കപ്പെട്ട് തുടങ്ങിയത്. മുൻ ക്രികറ്റ് താരം വീരേന്ദർ സെവാഗ് അടക്കം നേട്ടത്തിൽ അസ്ഹറുദ്ദീനെ പ്രശംസിച്ചു കൊണ്ട് രംഗത്തെത്തിരുന്നു. ഐപിഎലിൽ ബെംഗ്ളുറു റോയൽ ചലൻജേർസ് ടീമിലും അംഗമായിരുന്നു.
Keywords: Cricketer, Mohammad Azharuddin, Wedding, Thalangara, Nikah, Seethamgoli, Sports, Kerala Team, RCB, Cricketer Mohammad Azharuddin got married.