Join Whatsapp Group. Join now!
Aster MIMS 25/06/2023

Visited | ഫർഹാസിന്റെ വീട് സിപിഎം നേതാക്കൾ സന്ദർശിച്ചു; 'കുടുംബത്തിന് പാർടിയുടെ പൂർണ പിന്തുണയും സഹായവും ഉണ്ടാകും', വീഴ്ച വരുത്തിയ പൊലീസുകാർക്കതിരെ ശക്തമായ നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രിയുമായും പൊലീസ് മേധാവികളുമായും ബന്ധപ്പെട്ടതായി എംവി ബാലകൃഷ്ണൻ മാസ്റ്റർ

അഡ്വ. സി എച് കുഞ്ഞമ്പു എംഎൽഎയും വീട്ടിലെത്തി CPM, Kumbla, Police, Angadimogar, Investigation, Accident, കാസറഗോഡ് വാർത്തകൾ
കുമ്പള: (www.kasargodvartha.com) കാർ മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ച അംഗഡിമൊഗർ ഗവ. ഹയർ സെകൻഡറി സ്‌കൂൾ വിദ്യാർഥിയും കണ്ണൂർ കുന്നിൽ ഹൗസിലെ പരേതനായ അബ്ദുല്ല - സഫിയ ദമ്പതികളുടെ മകനുമായ ഫർഹാസിന്റെ (17) വീട് സിപിഎം നേതാക്കൾ സന്ദർശിച്ചു.

News, Kumbala, Kasaragod, Kerala, CPM, Police, Angadimogar, Investigation, Accident, CPM leaders visited Farhas' house.

സിപിഎം ജില്ലാ സെക്രടറി എംവി ബാലകൃഷ്ണൻ മാസ്റ്റർ, നേതാക്കളായ കെ ആർ ജയാനന്ദ, പി രഘുദേവൻ മാസ്റ്റർ, പ്രദീപ് എന്നിവരാണ് വീട്ടിലെത്തിയത്. പൊലീസിന്റെ ഭാഗത്തുള്ള വീഴ്ചയിൽ അവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രിയുമായും, ഉന്നത പൊലീസ് മേധാവികളുമായും ബന്ധപ്പെട്ട് ആവശ്യമായ കാര്യങ്ങൾ ചെയ്തിട്ടുണ്ടെന്നും കുടുംബത്തിന് എല്ലാ കാര്യങ്ങളിലും പാർടിയുടെ പൂർണ പിന്തുണയും സഹായവും ഉണ്ടാകുമെന്നും എം വി ബാലകൃഷ്ണൻ മാസ്റ്റർ കുടുംബത്തിന് ഉറപ്പ് നൽകി.

News, Kumbala, Kasaragod, Kerala, CPM, Police, Angadimogar, Investigation, Accident, CPM leaders visited Farhas' house.

നേരത്തെ സിപിഎം സംസ്ഥാന കമിറ്റി അംഗവും ഉദുമ എംഎൽഎയുമായ അഡ്വ. സി എച് കുഞ്ഞമ്പു, കുമ്പള ഏരിയ സെക്രടറി സി എ സുബൈർ എന്നിവരും ഫർഹാസിന്റെ വീട് സന്ദർശിച്ചിരുന്നു. കുടുംബത്തിന് എല്ലാവിധ പിന്തുണയും ഇവർ അറിയിച്ചു.

Keywords: News, Kumbala, Kasaragod, Kerala, CPM, Police, Angadimogar, Investigation, Accident, CPM leaders visited Farhas' house.
< !- START disable copy paste -->

Post a Comment