ബസിന്റെ വാതിൽപ്പടിയിൽ നിന്നിരുന്ന ഗുരു നന്തൂർ സർകിളിൽ വെച്ച് ഓടുന്ന ബസിൽ നിന്ന് അബദ്ധത്തിൽ തെറിച്ചുവീഴുകയായിരുന്നു. ബസിന് വാതിൽ ഉണ്ടായിരുന്നില്ല. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഗുരു ബസിൽ നിന്ന് തെറിച്ചുവീഴുന്നതിന്റെ കാറിന്റെ ഡാഷ്‌ക്യാമിൽ പതിഞ്ഞ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി.
അതിനിടെ, സംഭവത്തിന്റെ പശ്ചാത്തലത്തിൽ, യാത്രക്കാരുടെ സുരക്ഷ വർധിപ്പിക്കാനും കൂടുതൽ ദുരന്തങ്ങൾ തടയാനും ബസുടമകൾക്ക് നിർണായക ഉപദേശവുമായി പൊലീസ് കമീഷണർ കുൽദീപ് കുമാർ ജെയിൻ രംഗത്തെത്തി. ഓടുന്ന ബസിൽ നിന്ന് യാത്രക്കാർ വീഴുന്നതിന്റെ അപകടസാധ്യത ഗണ്യമായി കുറയ്ക്കാൻ ബസുകളിൽ ഇരുവശത്തും വാതിലുകൾ സ്ഥാപിക്കണമെന്നാണ് ജെയിനിന്റെ ആദ്യ നിർദേശം. ചില ബസുകളിൽ വാതിൽ കെട്ടിവച്ച നിലയിലാണെങ്കിൽ മറ്റു ചിലതിനു വാതിലുകളേയില്ലാത്ത അവസ്ഥയാണ്.
കൂടാതെ, ഒരു കാരണവശാലും കൻഡക്ടർ ആരെയും ബസുകളുടെ വാതിൽപ്പടിയിൽ നിൽക്കാൻ അനുവദിക്കരുതെന്ന് കമീഷണർ ജെയിൻ ശക്തമായി ഊന്നിപ്പറഞ്ഞു. കൃത്യസമയം പാലിക്കുകയോ കൃത്യസമയത്ത് എത്തുകയോ ചെയ്യുന്നതിനുപകരം, യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കമീഷണർ ബസുടമകളോട് അഭ്യർഥിച്ചു.
Keywords: News, Mangalore, National, Accident, Obituary, Bus Conductor, Conductor dies after falling from moving bus.
< !- START disable copy paste -->