വീട്ടില്‍ നിന്നു 200 മീറ്റര്‍ അകലെ തോട്ടത്തിലാണ് ടാങ്ക് സ്ഥാപിച്ചിട്ടുള്ളത്. തുരങ്കത്തില്‍ നിന്നുള്ള വെള്ളം ടാങ്കില്‍ സംഭരിച്ചാണ് വീട്ടിലേക്ക് എടുക്കുന്നത്. ടാങ്കിന്റെ മൂടി ഭദ്രമായി അടയ്ക്കുകയും ചെയ്തിരുന്നു. അത് നീക്കിയാണ് മലം തളളിയതെന്നാണ് ആരോപണം.
പരാതിയെ തുടര്‍ന്ന് ആദൂര്‍ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. പഞ്ചായത് പ്രസിഡന്റ് പി വി മിനി, സിപിഎം ലോകല്‍ സെക്രടറി കെ പ്രഭാകരന്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു. ഇതിനേക്കാള്‍ ഭേദം വിഷം നല്‍കി ഞങ്ങളെയങ്ങ് കൊല്ലുന്നതായിരുന്നില്ലേയെന്നാണ് വീട്ടുകാര്‍ സങ്കടത്തോടെ പറയുന്നത്. കുടിവെള്ളത്തില്‍ മലം കലര്‍ത്തി ക്രൂരത കാട്ടിയവരോട് ദൈവം പോലും പൊറുക്കില്ലെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.
Keywords: Complaint, Iriyanni, Adhur Police, Malayalam News, Kerala News, Kasaragod News, Complaint that this dumped in water tank.
< !- START disable copy paste -->