Join Whatsapp Group. Join now!
Aster MIMS 25/06/2023

Complaint | പൂഴിക്കടത്തുകാരെ പിടികൂടാനെത്തിയ പൊലീസ് ഉദ്യോഗസ്ഥന്‍ നിര്‍മാണ തൊഴിലാളിയെ മര്‍ദിച്ചതായി പരാതി

നടപടി വേണമെന്ന് ആവശ്യം Manjeshwar, Police, Uppala കാസറഗോഡ് വാര്‍ത്തകള്‍
മഞ്ചേശ്വരം: (www.kasargodvartha.com) പൂഴിക്കടത്തുകാരെ പിടികൂടാനെത്തിയ പൊലീസ് ഉദ്യോഗസ്ഥന്‍ നിര്‍മാണ തൊഴിലാളിയെ ക്രൂരമായി മര്‍ദിച്ചതായി പരാതി. യു പി സ്വദേശിയും ഉപ്പള മണിമുണ്ടയില്‍ വാടക ക്വാര്‍ടേഴ്‌സില്‍ താമസക്കാരനുമായ ഹഫീസ് (45) എന്നയാളെ മര്‍ദിച്ചുവെന്നാണ് ആരോപണം.
      
Manjeshwar, Police, Uppala News, Kasaragod News, Malayalam News, Complaint that policeman assaulted construction worker.

ബുധനാഴ്ച രാവിലെ ഒമ്പത് മണിയോടെയാണ് സംഭവം. പ്രദേശത്ത് ജോലിക്കായി റെയില്‍ പാളത്തിലൂടെ പോകുകയായിരുന്നു ഹഫീസ്. ഇതിനിടെ പൂഴിക്കടത്തുകാരെ പിടികൂടാനെത്തിയ മഞ്ചേശ്വരം സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥന്‍ ഹഫീസിനെ മര്‍ദിക്കുകയും മൊബൈല്‍ ഫോണ്‍ തല്ലിപ്പൊട്ടിച്ചുവെന്നുമാണ് പറയുന്നത്.

റെയില്‍ പാളത്തില്‍ കിടക്കുകയായിരുന്ന യുവാവിനെ പ്രദേശവാസികള്‍ ആദ്യം മംഗല്‍പാടി താലൂക് ആശുപത്രിയിലും തുടര്‍ന്ന് കാസര്‍കോട് ജെനറല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു. സമാനമായ പരാതികള്‍ ഈ പൊലീസ് ഉദ്യോഗസ്ഥനെതിരെ നേരത്തെയും ഉണ്ടായിട്ടുണ്ടെന്നും കര്‍ശന നടപടി വേണമെന്നുമാണ് പ്രദേശവാസികളുടെ ആവശ്യം.
     
Manjeshwar, Police, Uppala News, Kasaragod News, Malayalam News, Complaint that policeman assaulted construction worker.

Keywords: Manjeshwar, Police, Uppala News, Kasaragod News, Malayalam News, Complaint that policeman assaulted construction worker.
< !- START disable copy paste -->

Post a Comment