Join Whatsapp Group. Join now!
Aster MIMS 25/06/2023

Assault | പടന്നക്കാട്ട് സിപിഎം പ്രവർത്തകർക്ക് നേരെ മുസ്ലിം ലീഗുകാരുടെ ആക്രമണമെന്ന് പരാതി; 4 പേർ ആശുപത്രിയിൽ

മാരകായുധങ്ങൾ ഉപയോഗിച്ചതായി ആരോപണം Crime, Padannakkad, CPM, Muslim Laegue, കാസറഗോഡ് വാർത്തകൾ
പടന്നക്കാട്: (www.kasargodvartha.com) പടന്നക്കാട്ട് സിപിഎം പ്രവർത്തകർക്ക് നേരെ മുസ്ലിം ലീഗുകാരുടെ ആക്രമണമെന്ന് പരാതി. അക്രമത്തിൽ പരുക്കേറ്റ നാല് സിപിഎം പ്രവർത്തകരെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മാരകായുധങ്ങളുമായി കാഞ്ഞങ്ങാട് ഭാഗത്ത് നിന്ന് എത്തിയവരാണ് ആക്രമിച്ചതെന്ന് പരുക്കേറ്റവർ പറഞ്ഞു. സിപിഎം പ്രവർത്തകരായ പടന്നക്കാട് കൃഷ്ണപ്പിള്ള നഗറിലെ മഹേഷ് (35), സന്തോഷ് (37), സിനോജ് (33), ഗണേശൻ (35) എന്നിവർക്കാണ് സാരമായി പരുക്കേറ്റത്. ഞായറാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം.

News, Kasaragod, Kerala, Crime, Padannakkad, CPM, Muslim Laegue, Complaint that CPM activists assaulted by Muslim league activists.

കബഡി കഴിഞ്ഞുപോവുകയായിരുന്ന സിപിഎം പ്രവർത്തകർ, മേൽപാലത്തിന്ന് അടിയിൽ കാറിൽ ഇരുന്ന് രണ്ടുപേർ കഞ്ചാവ് വലിക്കുന്നത് ചോദ്യം ചെയ്യുകയും ഇത് ഇവിടെ അനുവദിക്കില്ലെന്ന് പറയുകയും ചെയ്തതോടെ കാറിൽ ഉണ്ടായിരുന്നവർ കാഞ്ഞങ്ങാട് ഭാഗത്ത് ഉള്ളവരോട് വിവരം പറഞ്ഞ് നിമിഷങ്ങൾക്കുള്ളിൽ 10 ഓളം പേർ വാഹങ്ങളിൽ എത്തി മാരകായുധങ്ങളുമായി അക്രമിക്കുകയായിരുന്നുവെന്നാണ് പരാതി.

ഫൈസൽ, ശാഫി, പികെ റിയാസ്, സിദ്ദീഖ് തുടങ്ങി 10 ഓളം പേരടങ്ങുന്ന സംഘമാണ് പഞ്ച്, ഇടിക്കട്ട തുടങ്ങിയ മാരകായുധങ്ങളുമായി ആക്രമിച്ചതെന്ന് പരുക്കേറ്റവർ പറയുന്നു. സിപിഎം കാഞ്ഞങ്ങാട് ഏരിയ സെക്രടറി രാജ്മോഹൻ ആശുപത്രിയിൽ എത്തി പരുക്കേറ്റവരെ സന്ദർശിച്ചു. അതേസമയം അക്രമം നടത്തിയെന്ന് പറയുന്നവരുടെ പ്രതികരണം ലഭ്യമായിട്ടില്ല.

Keywords: News, Kasaragod, Kerala, Crime, Padannakkad, CPM, Muslim Laegue, Complaint that CPM activists assaulted by Muslim league activists.
< !- START disable copy paste -->

Post a Comment