'വെളളിയാഴ്ച പുലര്‍ചെ നാല് മണിയോടെയായിരുന്നു സംഭവം. തളങ്കര മഖാമില്‍ പ്രാര്‍ഥനയ്ക്ക് എത്തിയതായിരുന്നു താന്‍. തളങ്കര മൈതാനത്തിന് സമീപത്ത് തന്റെ ഡെസ്റ്റര്‍ കാര്‍ നിര്‍ത്തി പുറത്തിറങ്ങിയിരുന്നു. ഇതിനിടെ കാറിന്റെ താക്കോല്‍ വാഹനത്തില്‍ തന്നെ ഉണ്ടായിരുന്നു. ഈ സമയത്ത് ഇതുവഴി ആള്‍ടോ കാറില്‍ വന്ന ഫാറൂഖും സംഘവും ഹസ്തദാനം നല്‍കാനെന്ന വ്യാജേന കൈപിടിച്ച് തിരിച്ചും മറ്റും അക്രമിക്കുകയും തന്നെ ഓടിക്കുകയും ചെയ്തു.
കാറിനടക്കുത്തേക്ക് പോകാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. പിന്നീട് റെയില്‍ പാളത്തിലൂടെ ഓടി റെയില്‍വേ സ്റ്റേഷനില്‍ എത്തി അവിടെ നിന്ന് ഓടോറിക്ഷയില്‍ പൊലീസ് സ്റ്റേഷനില്‍ വന്ന് സംഭവം വിവരിച്ചു. പൊലീസ് സ്ഥലത്ത് എത്തിയെങ്കിലും അവര്‍ തന്റെയും അവരുടെയും കാറുകളില്‍ രക്ഷപെട്ടു. കുറച്ച് സമയത്തിന് ശേഷം ഒരു നമ്പറില്‍ നിന്ന് തന്റെ മൊബൈല്‍ ഫോണിലേക്ക് കോള്‍ വരികയും കാര്‍ നേരത്തെ ഉണ്ടായിരുന്ന സ്ഥലത്ത് ഉണ്ടെന്നും എടുത്തുകൊണ്ടുപോകാനും പറഞ്ഞു. അവിടെ ചെന്നപ്പോള്‍ കാര്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. കോള്‍ വിവരങ്ങള്‍ ശേഖരിച്ച് പൊലീസ് ലൊകേഷന്‍ കണ്ടെത്തിയെങ്കിലും പ്രതികളെ പിടികൂടാനായില്ല', റഹീം വിശദീകരിച്ചു. സംഭവത്തില്‍ കാസര്‍കോട് പൊലീസ് അക്രമത്തിന് കേസടുത്തിട്ടുണ്ട്.
Keywords: Complaint, Police, Thalangara, Malayalam News, Kerala News, Kasaragod News, Crime, Crime News, Complaint that contractor assaulted by a group.
< !- START disable copy paste -->