Join Whatsapp Group. Join now!
Aster MIMS 25/06/2023

Complaint | 'കോവിഡ് കാലത്തെ നഷ്ടപരിഹാരമായി 1.8 ലക്ഷം രൂപ നല്‍കുന്നുണ്ട്, ഇപ്പോള്‍ 8000 രൂപ തന്നാല്‍ മതി'; കടയിലെത്തിയ യുവാവിന്റെ വാഗ്ദാനം വിശ്വസിച്ച വ്യാപാരിക്ക് പണം നഷ്ടമായി; കബളിപ്പിച്ച അജ്ഞാതനെ തേടി പൊലീസ്

സിസിടിവി ദൃശ്യങ്ങള്‍ അടക്കം പരിശോധിക്കുന്നു Complaint, Fraud, Police, CCTV, കാസറഗോഡ് വാര്‍ത്തകള്‍, Malayalam News
മൊഗ്രാല്‍ പുത്തൂര്‍: (www.kasargodvartha.com) കോവിഡ് കാലത്തെ നഷ്ടപരിഹാരമായി 1.8 ലക്ഷം രൂപ നല്‍കുന്നുവെന്ന് പറഞ്ഞ് കടയിലെത്തിയ യുവാവ് വ്യാപാരിയെ കബളിപ്പിച്ച് പണം തട്ടിയതായി പരാതി. മൊഗ്രാല്‍ പുത്തൂരില്‍ പഴവും മുട്ടയും വില്‍പന നടത്തുന്ന രമേശിന്റെ കടയിലാണ് സംഭവം നടന്നത്. ഇതുമായി ബന്ധപ്പെട്ട് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കാസര്‍കോട് പൊലീസ് അജ്ഞാതനായ യുവാവിനായി തിരച്ചില്‍ നടത്തി വരികയാണ്.
 
Complaint, Fraud, Police, CCTV, Malayalam News, Kerala News, Kasaragod News, Mogral Puttur, Complaint of loss of money by defrauding the merchant.

വെള്ളിയാഴ്ച ഉച്ചയ്ക്കാണ് സംഭവം നടന്നത്. ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാന്‍ രമേശ് പോയപ്പോള്‍ പകരം കടയില്‍ പിതാവിനെ നിര്‍ത്തിയിരുന്നു. ഈ സമയത്ത് കടയിലെത്തിയ ഒരു യുവാവ് കോവിഡ് കാലത്തെ നഷ്ടപരിഹാരമായി 1.8 ലക്ഷം രൂപ നല്‍കുന്നുണ്ടെന്നും ഇപ്പോള്‍ 8000 രൂപ നല്‍കിയാല്‍ പണം ബാങ്ക് അകൗണ്ടില്‍ എത്തുമെന്നും പറഞ്ഞതായി പരാതിയില്‍ പറയുന്നു.

ഇത് വിശ്വസിച്ച രമേശന്റെ പിതാവ് 8000 രൂപ ഇല്ലെന്നും 5000 മാത്രമെ ഉള്ളുവെന്നും പറഞ്ഞ് പണം നല്‍കുകയും പിന്നീട് പണവുമായി യുവാവ് കടന്നുകളയുകയുമായിരുന്നുവെന്നാണ് പരാതി. പിന്നീട് ഏറെ നേരമായിട്ടും യുവാവ് തിരിച്ചെത്താത്തതിനെ തുടര്‍ന്നാണ് തട്ടിപ്പിന് ഇരയായതായി മനസിലായത്. തുടര്‍ന്ന് രമേശ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ അടക്കം പരിശോധിച്ചാണ് പൊലീസ് അന്വേഷണം നടത്തുന്നത്. 

നേരത്തെ ആദൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലും സമാന രീതിയിലുള്ള തട്ടിപ്പ് നടന്നിരുന്നു. പ്രധാനമന്ത്രിയുടെ പേരുപറഞ്ഞായിരുന്നു അന്ന് തട്ടിപ്പ് നടത്തിയത്. 1.27 ലക്ഷം രൂപയുടെ ചെക് ഉണ്ടെന്ന് പറഞ്ഞാണ് 3000 രൂപ വയോധികനിൽ നിന്ന് അജ്ഞാതനായ യുവാവ് തട്ടിയെടുത്തത്.
    
Complaint, Fraud, Police, CCTV, Malayalam News, Kerala News, Kasaragod News, Mogral Puttur, Complaint of loss of money by defrauding the merchant.

വ്യാപാരികളെ കബളിപ്പിച്ച് പണം തട്ടുന്ന സംഘത്തിനെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും വ്യാപാരികള്‍ ജാഗ്രത പാലിക്കണമെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് കമിറ്റി ആവശ്യപ്പെട്ടു.

Keywords: Complaint, Fraud, Police, CCTV, Malayalam News, Kerala News, Kasaragod News, Mogral Puttur, Complaint of loss of money by defrauding the merchant.
< !- START disable copy paste -->

Post a Comment