Join Whatsapp Group. Join now!
Aster MIMS 25/06/2023

Police FIR | യുവാവിനെ ഇരുമ്പ് വടി കൊണ്ട് അടിച്ച് ഗുരുതരമായി പരുക്കേൽപിച്ചതായി പരാതി; 2 പേർക്കെതിരെ കേസെടുത്തു

പൊലീസ് അന്വേഷിക്കുന്നു
കാസർകോട്: (www.kasargodvartha.com) യുവാവിനെ ഇരുമ്പ് വടി കൊണ്ട് അടിച്ച് ഗുരുതരമായി പരുക്കേൽപിച്ചെന്ന പരാതിയിൽ രണ്ട് പേർക്കെതിരെ കാസർകോട് ടൗൺ പൊലീസ് കേസെടുത്തു. മൊഗ്രാൽ പുത്തൂരിലെ മൊയ്‌നുദ്ദീൻ സഫ്‌വാനെ (29) അക്രമിച്ചെന്നാണ് പരാതി. സമീർ, മഹ്‌മൂദ്‌ എന്നിവർക്കെതിരെയാണ് കേസെടുത്തത്.

  
Complaint of assault; 2 booked


ഇക്കഴിഞ്ഞ ഓഗസ്റ്റ് 12ന് 10.15 മണിയോടെയാണ് സംഭവം. പുതിയ ബസ് സ്റ്റാൻഡിലെ മൊയ്‌നുദ്ദീൻ സഫ്‌വാന്റെ സ്ഥാപനത്തിനെതിരെ വിദ്വേഷ പ്രചാരണം നടത്തിയത് ചോദ്യം ചെയ്തതിന്റെ വൈരാഗ്യത്തിൽ തടഞ്ഞുനിർത്തി മർദിക്കുകയും ഇരുമ്പ് വടി കൊണ്ട് കഴുത്തിനും കണ്ണിനും അടിച്ച് പരുക്കേൽപിക്കുകയായിരുന്നുവെന്നാണ് പരാതി. തടയാൻ ചെന്ന സുഹൃത്ത് ആബിദിനെയും മർദിച്ചതായി പരാതിയുണ്ട്.
  



Keywords: News, Malayalam-News, Top-Headlines, Kasargod, Kasaragod-News, Crime, Police FIR, Mogral Puthur, Complaint of assault; 2 booked.

Post a Comment