city-gold-ad-for-blogger

Room Booking | സർകാർ അതിഥി മന്ദിരങ്ങളുടെ ബുകിംഗ് പാളുന്നുവെന്ന് പരാതി; സ്വകാര്യത ചോരുന്നതായും ആക്ഷേപം

കാസർകോട്: (www.kasargodvartha.com) സർകാരിന്റെ ഉടമസ്ഥതയിലുള്ള റസ്റ്റ് ഹൗസുകളും, യാത്രി നിവാസുകളും, ഗസ്റ്റ് ഹൗസുകളും ബുക് ചെയ്യുന്നതിനായി സർകാർ ആരംഭിച്ച ഓൺലൈൻ സംവിധാനം പാളുന്നതായി ആക്ഷേപം. ഗസ്റ്റ് ഹൗസുകളുടെയും റസ്റ്റ് ഹൗസുകളുടെയും ബുകിങ്ങുകൾ സുതാര്യമാക്കുന്നതിനായിട്ടാണ് 2019 സെപ്റ്റംബർ 26 മുതൽ സർകാർ തലത്തിൽ ഓൺലൈൻ സംവിധാനം ആരംഭിച്ചത്. ഉദ്യോഗസ്ഥരെ പോലെ സാധാരണക്കാർക്കും ഗസ്റ്റ് ഹൗസിൽ താമസ സൗകര്യം ലഭ്യമാക്കുന്നതിന് കൂടിയാണ് പുതിയ സംവിധാനം സർകാർ കൊണ്ടുവന്നത്.

Room Booking | സർകാർ അതിഥി മന്ദിരങ്ങളുടെ ബുകിംഗ് പാളുന്നുവെന്ന് പരാതി; സ്വകാര്യത ചോരുന്നതായും ആക്ഷേപം

ലോഗിൻ ചെയ്യുന്നതിന് ഫോൺ നമ്പർ കൊടുത്താൽ ഒ ടി പി സംവിധാനം ഉപയോഗിച്ചാണ് ബുകിംഗ് പ്രോസസിംഗ് ആരംഭിക്കേണ്ടത്. എന്നാൽ ഈ ഒ ടി പി പലർക്കും മണിക്കൂറുകൾ കാത്തിരുന്നിട്ടും ലഭിക്കുന്നില്ല എന്നതാണ് പരാതി. മന്ത്രിമാരും എംഎൽഎമാരും മറ്റു ബോർഡ്, കോർപറേഷൻ ചെയർമാൻമാരും നേരിട്ട് വിളിച്ച് സർകാരിന്റെ ജെനറൽ അഡ്മിനിസ്ട്രേഷൻ വകുപ്പ് വഴിയാണ് റൂം ബുക് ചെയ്യുന്നത്. സ്റ്റേറ്റ് പ്രോടോകോൾ ഓഫീസർക്ക് (പൊളിറ്റികൽ ) ആണ് ബുകിംഗ് ചുമതല സർകാർ നൽകിയിരിക്കുന്നത്.

മുറി ഒഴിവുണ്ടെങ്കിലും അപേക്ഷിക്കുമ്പോൾ കൺഫോം ആകില്ലെന്നതാണ് ബുകിങ്ങിന്റെ ഏറ്റവും വലിയ ന്യൂനതയായി ചൂണ്ടിക്കാട്ടുന്നത്. ഔദ്യോഗിക കാര്യമായാലും എമർജൻസി അപേക്ഷ നൽകിയാൽ പോലും സ്വീകരിക്കാൻ കഴിയുന്നില്ലെന്നതാണ് ബുകിങ്ങിന്റെ ഏറ്റവും വലിയ പോരായ്മ. നാളെ താമസിക്കണമെങ്കിൽ ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് മുമ്പെങ്കിലും ഓൺലൈൻ വഴി അപേക്ഷ നൽകണം. അപേക്ഷ സ്വീകരിച്ചു മന്ത്രിമാർ , മറ്റു പ്രതിനിധികൾ, സ്വകാര്യ വ്യക്തികൾ എന്നിവരുടെ എല്ലാം അപേക്ഷ പരിശോധിച്ചു ലിസ്റ്റ് സൈറ്റിൽ പ്രസിദ്ധീകരിക്കുന്നതാണ് പതിവ് .

ഗസ്റ്റ് ഹൗസിൽ മുറി ലഭിക്കുമെന്ന പ്രതീക്ഷയിൽ മറ്റു സ്വകാര്യ മുറികൾ എടുക്കാതെ പോകുന്നവർ പലപ്പോഴും വെയ്റ്റിംഗ് ലിസ്റ്റിൽ ആണെങ്കിൽ താമസം പെരുവഴിയിലാകുമെന്നതാണ് നിലവിലെ അവസ്ഥ. വിഐപികളുടെയും മന്ത്രിമാരുടെയും മറ്റു രാഷ്ട്രീയക്കാരും സംസ്ഥാനത്തിന് പുറത്തുള്ള ഗസ്റ്റ് ഹൗസുകളിലും, കേരള ഹൗസുകളിലും മുറി അനുവദിക്കപ്പെട്ടാൽ കൺഫർമേഷൻ ലിസ്റ്റ് സൈറ്റിൽ പ്രസിദ്ധീകരിക്കുന്നത് ഇവരുടെ യാത്ര വിവരങ്ങൾ ചോരുന്നതായി ആരോപണമുണ്ട്. കേസ് അന്വേഷണത്തിന് ഉദ്യോഗസ്ഥർ മറ്റു സംസ്ഥാനങ്ങളിലേക്ക് പോകുന്നതും പുറത്തുള്ളവർ അറിയുവാനും ഇവരുടെ താമസം സംബന്ധിച്ച വിവരങ്ങളും ചോരുന്നതായി ചൂണ്ടിക്കാട്ടുന്നു.

Room Booking | സർകാർ അതിഥി മന്ദിരങ്ങളുടെ ബുകിംഗ് പാളുന്നുവെന്ന് പരാതി; സ്വകാര്യത ചോരുന്നതായും ആക്ഷേപം

സർകാർ അതിഥി മന്ദിരങ്ങൾ ഒരുകാലത്ത് പലർക്കും മദ്യപിക്കാനുള്ള താവളമായിരുന്നു ഇതിൽ നിന്നും മോചിപ്പിക്കുകയും ആവശ്യക്കാർക്ക് മുറി അനുവദിക്കണമെന്ന് ഉദ്ദേശത്തോടെയാണ് സർകാർ ഈ സംവിധാനം കൊണ്ടുവന്നെതെന്നുമാണ് പറയുന്നതെങ്കിലും പരാതികൾ ഏറെയാണ്. സ്വകാര്യ ഹോടെലുമായി താരതമ്യപ്പെടുത്തുമ്പോൾ വാടകയിലുള്ള കുറവാണ് സർകാർ അതിഥി മന്ദിരങ്ങളെ പൊതുജനങ്ങൾ ആശ്രയിക്കുന്നത്. എന്നാൽ അപേക്ഷിക്കാനുള്ള ബുദ്ധിമുട്ടും അപേക്ഷിച്ചാൽ പലപ്പോഴും ലഭിക്കാത്തതും പൊതു ജനങ്ങളുടെ പ്രതീക്ഷകളെ ഇല്ലാതാക്കുന്നു.

Keywords: News, Kasargod, Kerala, Complaint, Govt, Guest House, Room Booking, Complaint about Govt guest house booking.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia