അഭിഷേക് സഞ്ചരിച്ച ബൈക് ഒരു കാറിനെ മറികടക്കുന്നതിനിടെ എതിരെ വന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. പിറകിൽ വന്ന കാറും ഇടിച്ചു. ഓടിക്കൂടിയവർ ഉടൻ നീലേശ്വരത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ജില്ലാ ആശുപത്രിയിൽ പോസ്റ്റ് മോർടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.
ലോടറി സ്റ്റാൾ ഉടമ കെ പി പ്രേമൻ - കവിത ദമ്പതികളുടെ ഏകമകനാണ് മരിച്ച അഭിഷേക് പ്രേം. എളേരിത്തട്ട് ഇ കെ നായനാർ ഗവ. കോളജിലെ രണ്ടാം വർഷ ബി. കോം വിദ്യാർഥിയാണ്.
Keywords: News, Kasaragod, Kerala, Accident, Obituary, Died, Bheemandi, College student died in collision between car and bike.
< !- START disable copy paste -->