എല്ലാ കടകളിലും വില വിവരപ്പട്ടിക പ്രദര്‍ശിപ്പിക്കണമെന്ന് കലക്ടര്‍ നിര്‍ദേശിച്ചു. പലചരക്ക് കടകളിലെ അഞ്ചോളം വ്യത്യസ്ത ഇനങ്ങളിലുള്ള മുളകുകള്‍ക്ക് ഓരോന്നിനും മുകളില്‍ വില വിവരം പ്രദര്‍ശിപ്പിക്കുന്ന പ്ലകാര്‍ഡുകള്‍ നല്‍കണമെന്നും കലക്ടര്‍ പറഞ്ഞു. റോഡരികില്‍ കച്ചവടം നടത്തുന്ന കച്ചവടക്കാരോടും വിലവിവരം പ്രദര്‍ശിപ്പിക്കണമെന്ന് കലക്ടര്‍ നിര്‍ദേശിച്ചു.
പരിശോധനയില്‍ എഡിഎം കെ നവീന്‍ബാബു, ജില്ലാ സപ്ലൈ ഓഫീസര്‍ എ സാജിദ്, താലൂക് സപ്ലൈ ഓഫീസര്‍ കെ വി ദിനേശന്‍, കാസര്‍കോട് താലൂക് റേഷനിങ് ഇന്‍സ്‌പെക്ടര്‍മാരായ എന്‍ അനില്‍കുമാര്‍, കെ പി ബാബു, ലീഗല്‍ മെട്രോളജി ഇന്‍സ്‌പെക്ടര്‍ എം രതീഷ്, ലീഗല്‍ മെട്രോളജി അസിസ്റ്റന്റ് ഇന്‍സ്പെക്ടര്‍ ശ്രീജിത്ത്, സപ്ലൈ ഓഫീസ് ഹെഡ്ക്ലര്‍ക് ബി ബി രാജീവ്, ഡ്രൈവര്‍മാരായ പി ബി അന്‍വര്‍, പി അജിത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.
Keywords: Collector, Market, Inspection, Kerala News, Kasaragod News, Malayalam News, District Collector Kasaragod, Inbasekar Kalimuthu IAS, Collector inspected shops in Kasaragod city.
< !- START disable copy paste -->