Join Whatsapp Group. Join now!
Aster MIMS 25/06/2023

Chief Minister | കാസര്‍കോട് ജില്ലയില്‍ വിവിധ തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്ന വിഷയം ചീഫ് സെക്രടറി തലത്തില്‍ സര്‍വീസ് സംഘടനകളുമായി ചര്‍ച ചെയ്യുമെന്ന് സി എച് കുഞ്ഞമ്പു എം എല്‍ എയ്ക്ക് മുഖ്യമന്ത്രിയുടെ ഉറപ്പ്

നിയമനം നടത്തുന്നുണ്ടെങ്കിലും മറ്റ് ജില്ലകളിലേക്ക് ഡെപ്യൂടേഷനില്‍ സ്ഥലം മാറ്റം നേടി പോകുന്നു Chief Minister, Pinarayi Vijayan, Vacancy, CH Kunhambu
തിരുവനന്തപുരം: (www.kasargodvartha.com) കാസര്‍കോട് ജില്ലയില്‍ വിവിധ തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്ന വിഷയം ചീഫ് സെക്രടറി തലത്തില്‍ സര്‍വീസ് സംഘടനകളുമായി ചര്‍ച ചെയ്യുമെന്ന് സി എച് കുഞ്ഞമ്പു എം എല്‍ എയുടെ സബ് മിഷന് നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി നല്‍കി. എന്‍ജിനീയര്‍മാര്‍, ഡോക്ടര്‍മാര്‍ പാരാമെഡികല്‍ സ്റ്റാഫ്, വെല്‍ഫെയര്‍ വര്‍കര്‍മാര്‍ തുടങ്ങി വിവിധ തസ്തികകളാണ് ജില്ലയില്‍ ഒഴിഞ്ഞുകിടക്കുന്നത്.

കാസര്‍കോട്, ഇടുക്കി, വയനാട് ജില്ലകളില്‍ വിവിധ വകുപ്പുകളില്‍ ഉണ്ടാകുന്ന ഒഴിവുകള്‍ യഥാസമയം നികത്തുന്നതിന് നടപടി സ്വീകരിക്കുന്നുണ്ടെന്നും എന്നാല്‍ ഈ ജില്ലകളില്‍ നിയമിക്കപ്പെടുന്ന ഉദ്യോഗസ്ഥര്‍ മറ്റു ജില്ലകളിലേക്ക് ഡെപ്യൂടേഷന്‍/സ്ഥലംമാറ്റം നേടി പോകുന്നതും അവധിയില്‍ പ്രവേശിക്കുന്നതും സര്‍കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇപ്രകാരം ജീവനക്കാരുടെ അഭാവം ഉണ്ടാകുന്നത് വിവിധ പദ്ധതികളുടെ സുഗമമായ നടത്തിപ്പിനെ ഗുരുതരമായി ബാധിക്കുന്ന സാഹചര്യം കണക്കിലെടുത്ത് ഈ ജില്ലകളില്‍ നിയമനം ലഭിക്കുന്നവര്‍ നിശ്ചിത കാലയളവില്‍ ജോലി ചെയ്യുന്നു എന്നുറപ്പാക്കാന്‍ 14-03-2022 ലെ സര്‍കുലര്‍ പ്രകാരം എല്ലാ വകുപ്പ് തലവന്മാര്‍ക്കും കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Chief Minister assures CH Kunjhambu MLA that he will discuss the issue of various vacant posts in Kasaragod district with the service organizations at Chief Secretary level, Thiruvananthapuram, News, Politics, Chief Minister, Pinarayi Vijayan, Vacancy, CH Kunhambu, Assembly, Submission, Kerala.

ഓരോ പദ്ധതിയുടെയും ആവശ്യകതയെ അടിസ്ഥാനമാക്കി കാലാവധി നിര്‍ണയിച്ച് പ്രസ്തുത കാലാവധി വരെ ഉദ്യോഗസ്ഥര്‍ ജോലിയില്‍ തുടരണമെന്ന നിര്‍ദേശമടങ്ങിയ നിയമന ഉത്തരവ് പുറപ്പെടുവിക്കാനാണ് നിര്‍ദേശിച്ചിട്ടുള്ളത്. ഇക്കാര്യത്തില്‍ സ്വീകരിച്ച നടപടി സംബന്ധിച്ച വിവരം ലഭ്യമാക്കാന്‍ എല്ലാ ജില്ലാ കലക്ടര്‍മാരോടും വകുപ്പ് മേധാവിമാരോടും ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

Keywords: Chief Minister assures CH Kunjhambu MLA that he will discuss the issue of various vacant posts in Kasaragod district with the service organizations at Chief Secretary level, Thiruvananthapuram, News, Politics, Chief Minister, Pinarayi Vijayan, Vacancy, CH Kunhambu, Assembly, Submission, Kerala.

Post a Comment