Join Whatsapp Group. Join now!
Aster MIMS 25/06/2023

Chain Snatching | 'ബൈക് കവർച ചെയ്ത ശേഷം അതേ വാഹനത്തിലെത്തി വീട്ടമ്മയുടെ 1.35 ലക്ഷം രൂപ വിലവരുന്ന സ്വർണ മാല പൊട്ടിച്ചു'; സിസിടിവിയിൽ ദൃശ്യം ലഭിച്ചു

പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു Poinachi News, Malayalam News, കാസറഗോഡ് വാര്‍ത്തകള്‍, CCTV, Crime
പൊയിനാച്ചി: (www.kasargodvartha.com) ബൈക് കവർച ചെയ്ത ശേഷം അതേ വാഹനത്തിലെത്തി വീട്ടമ്മയുടെ 1.35 ലക്ഷം രൂപ വിലവരുന്ന സ്വർണ മാല പൊട്ടിച്ചതായി പൊലീസ് പറഞ്ഞു. സംഭവത്തിൽ ബേഡകം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മുന്നാട് ചേരിപ്പാടി പിണ്ടിക്കടവ് ഹരിതാലയത്തിൽ നാരായണൻ നായരുടെ ഭാര്യ കെ ബിന്ദു (47) വിന്റെ മൂന്ന് പവൻ സ്വർണ മാലയാണ് ബൈക്കിലെത്തിയ രണ്ടംഗ സംഘം കവർച ചെയ്തത്.

News, Kerala, Poinachi, Kasaragod, CCTV, Crime, Chain Snatching, Police, Case, Investigation, Chain snatched from woman.

ജില്ലയിൽ മാലപറിക്കുന്ന സംഘം സജീവമായതോടെ ഒറ്റയ്ക്ക് പോകുന്ന സ്ത്രീകൾ ഭീതിയിലായിരിക്കുകയാണ്. ഞായറാഴ്ച വൈകീട്ട് മൂന്ന് മണിയോടെ ബേഡകം - കൊട്ടോടി റോഡിൽ നാഗത്തിങ്കാൽ എന്ന സ്ഥലത്ത് വെച്ചാണ് റോഡരികിലൂടെ നടന്നുപോകുകയായിരുന്ന ബിന്ദുവിന്റെ മാല ബൈകിലെത്തിയ സംഘം നിമിഷ നേരം കൊണ്ട് പറിച്ചെടുത്ത് മിന്നൽ വേഗത്തിൽ കടന്നുകളഞ്ഞത്.

ബേക്കൽ പെരിയാട്ടടുക്കത്ത് വെച്ച് ഞായറാഴ്ച രാവിലെ 11.45 മണിയോടെ പെയിന്റ് കടയുടെ മുന്നിൽ നിർത്തിയിട്ടിരുന്ന കുണിയയിലെ മൊയ്തുവിന്റെ ബൈക് കവർച ചെയ്ത ശേഷമാണ് പ്രതികൾ മാലമോഷണത്തിന് ഇറങ്ങിയതെന്ന് പൊലീസ് വ്യക്തമാക്കി. നീല കുപ്പായം ധരിച്ച ഒരാൾ ബൈക് ഓടിച്ച് പോവുന്നതിന്റെ സിസിടിവി ദൃശ്യം പൊലീസിന് ലഭിച്ചിട്ടുണ്ട്.

News, Kerala, Poinachi, Kasaragod, CCTV, Crime, Chain Snatching, Police, Case, Investigation, Chain snatched from woman.

ബൈക് മോഷണവുമായി ബന്ധപ്പെട്ട് ബേക്കൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പാന്റ് ധരിച്ച മോഷ്ടാക്കൾ കവർച്ചയ്‌ക്കെത്തിയപ്പോൾ ഹെൽമെറ്റ് ധരിച്ചിരുന്നതായി വീട്ടമ്മ പറഞ്ഞു. മാല പൊട്ടിച്ച സംഭവം നടന്ന ഉടൻ ബേഡകം, ബേക്കൽ, മേൽപറമ്പ് പൊലീസ് സ്റ്റേഷൻ പരിധികളിൽ വ്യാപകമായ തിരച്ചിൽ നടത്തിയെങ്കിലും പ്രതികളെ കണ്ടെത്താനായില്ല. പൊലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.

Keywords: News, Kerala, Poinachi, Kasaragod, CCTV, Crime, Chain Snatching, Police, Case, Investigation, Chain snatched from woman.
< !- START disable copy paste -->

Post a Comment