കാസര്‍കോട്: (www.kasargodvartha.com) ജ്യൂസ് പാര്‍ലര്‍ ഉടമയ്ക്ക് നേരെ വാള്‍ വീശിയെന്ന സംഭവത്തില്‍ രണ്ടു പേര്‍ക്കെതിരെ കാസര്‍കോട് ടൗണ്‍ പൊലീസ് കേസെടുത്തു. കാസര്‍കോട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ അബ്ദുല്‍ നിയാസ്, പി എ അന്‍സാര്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്.
ഉളിയത്തടുക്ക നാഷനല്‍ നഗര്‍ സ്‌കൂളിനടുത്ത് വെച്ചാണ് സംഘം തടഞ്ഞു നിര്‍ത്തി വാള്‍ വീശിയതെന്നാണ് പരാതിയില്‍ പറയുന്നത്. ഇതിന് മുമ്പും ഇവര്‍ തമ്മില്‍ വാക് തര്‍ക്കം നിലനിന്നതായി പറയപ്പെടുന്നു. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അക്രമ ശ്രമത്തിനുള്ള കാരണം വ്യക്തമായിട്ടില്ല. കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡിന് സമീപം ജ്യൂസ് പാര്‍ലര്‍ നടത്തുന്ന അബ്ദുല്‍ സമീറിന്റെ പരാതിയിലാണ് കേസെടുത്തത്.
Keywords: Case filed against two people for attempting assault at juice parlor owner, Kasaragod, News, Crime, Criminal Case, Police Case, Juice Parlor Owner, Police Station, Complaint, Kerala News.