ഡ്രോൺ റിമോർട് പൈലറ്റ് ഇൻ കമാൻഡ് ചീമേനി പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ ശ്രീകാന്തിന്റെ പരാതിയിലാണ് കാർ ഡ്രൈവർക്കെതിരെ കേസെടുത്തത്. റോഡിൽ പറപ്പിക്കാൻ നിർത്തിയിട്ടപ്പോഴാണ് ഡ്രോണിൽ കാറിടിച്ചത്. കാർ ഡ്രൈവർ ബോധപൂർവം ചെയ്തതല്ലെന്നും അപകടം അറിയാതെ സംഭവിച്ചതാണെന്നും പൊലീസ് തന്നെ സമ്മതിക്കുന്നുണ്ട്. നടപടി ക്രമത്തിൻ്റെ ഭാഗമായാണ് കേസെടുത്തതെന്നും വിദ്യാനഗർ പൊലീസ് വിശദീകരിക്കുന്നു.
Police Booked | 'ലഹരി കടത്തുകാരെ നിരീക്ഷിക്കുകയായിരുന്ന പൊലീസിന്റെ ഡ്രോൺ കാമറയിൽ കാറിടിച്ചു'; കേസെടുത്തു
ബോധപൂർവം ചെയ്തതല്ലെന്ന് അധികൃതർ Police Booked, Vidyanagar, Drone Camera, കാസറഗോഡ് വാർത്തകൾ
വിദ്യാനഗർ: (www.kasargodvartha.com) ലഹരിക്കടത്ത് സംഘത്തെ നിരീക്ഷിക്കുകയായിരുന്ന പൊലീസിന്റെ ഡ്രോൺ കാമറയിൽ കാറിടിച്ച സംഭവത്തിൽ വിദ്യാനഗർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 12.15 മണിയോടെ മധൂർ ഉളിയത്തടുക്കയിൽ പരിശോധന നടത്തുകയായിരുന്ന ഡ്രോൺ കാമറയിലാണ് കെ എൽ 14 എ ഡി 1181 നമ്പർ കാറിടിച്ചതെന്ന് പൊലീസ് പറഞ്ഞു.