മംഗളൂരു: (www.kasargodvartha.com) ദക്ഷിണ കന്നട ജില്ലയില്‍ വിട്‌ല പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പെരാജെയില്‍ യുവാവിനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ബിജെപി പ്രവര്‍ത്തകനും പെരാജെ യുവവേദി സെക്രടറിയുമായ പ്രശാന്ത് നായ്ക് (29) ആണ് മരിച്ചത്. പ്രശാന്തിന്റെ വല്യമ്മയുടെ മരണാനന്തര ചടങ്ങുകള്‍ ബുധനാഴ്ച നടന്നിരുന്നു.
വീട്ടില്‍ എല്ലാവരും രാത്രി വൈകിയാണ് ഉറങ്ങിയത്. വ്യാഴാഴ്ച പ്രശാന്തിനെ കാണാത്തതിനെത്തുടര്‍ന്ന് നടത്തിയ തിരച്ചലിലാണ് മൃതദേഹം കണ്ടെത്തിയത്. ഒരു വര്‍ഷം മുമ്പാണ് യുവാവ് വിവാഹിതനായത്. കിണറില്‍ ചാടി മരിച്ചുവെന്നാണ് പ്രാഥമിക നിഗമനമെന്ന് വിട്‌ല പൊലീസ് പറഞ്ഞു.
Keywords: Mangalore, News, National, Top-Headlines, Obituary, BJP worker Prashanth Naik found dead in well.